Sunday, November 6, 2016

ആർക്കൊപ്പം അമേരിക്ക ( ഡെലാവെർ )

ശ്രീജിത്തേട്ടന്റെ മെസ്സേജിൽ നിന്നാണ് തുടക്കം , ഏഷ്യാനെറ്റിൽ ചേട്ടന്റെ സൃഹുത്തു കൃഷ്ണകിഷോർ സിന്ധു സൂര്യകുമാർ ഒത്തു 'ആർക്കൊപ്പം അമേരിക്ക' എന്നൊരു പ്രോഗ്രാം നടത്തുന്നു . ഡെലാവെറിൽ നടത്താൻ പറ്റുമോ എന്നാണു ശ്രീജിത്തേട്ടന് അറിയേണ്ടത് . ഡെൽമ ഡെലാവെറിൽ താജ്മഹൽ പണിയുമോ എന്ന് ചോദിച്ചാൽ പോലും അത് പറ്റും എന്നേ ഞങ്ങടെ പ്രസിഡന്റ് മനോജേട്ടനും വൈസ് പ്രസിഡന്റ് ജോസേട്ടനും പറയു . ഡെൽമയെ സംബന്ധിച്ചിടത്തോളം രണ്ടു പേരും കച്ച കെട്ടി ഇറങ്ങിയവർ ആണ് . മറ്റുള്ള മലയാളി സംഘടനകൾ എങ്ങനെയാണ് എന്ന് അറിയില്ല , പക്ഷേ ഡെൽമ ഒരു ചോട്ടാ സ്റ്റേറ്റിലെ ഏക സംഘടന ആണ് . ഞാൻ ഉൾപ്പടെ ഉള്ള ഇവിടത്തെ പല മലയാളികളും ഭൂലോക മടിയന്മാരും ശുഷ്‌കാന്തി ഇല്ലാത്തവരും ആണ് താനും . അത് കൊണ്ട് തന്നേ പല പ്രോഗ്രാമിനും ആളേ കിട്ടാറില്ല . ഈ പോക്ക് പോയാൽ നമ്മുടേ പ്രോഗ്രാം കാണാൻ നാട്ടിൽ നിന്ന് ബംഗാളികളേ ഇറക്കേണ്ടി വരുമോ എന്ന് വരേ തോന്നി പോകും . പക്കേങ്കിൽ ശ്രീജിത്ത് ഏട്ടനും , പപ്പേട്ടനും , ചാണ്ടിച്ചായനും കട്ടയ്ക്കു സപ്പോർട്ട് ചെയ്യുന്നത് കണ്ടപ്പോൾ തോന്നി സംഭവം ചിലപ്പോ മിന്നിക്കും .

അങ്ങനെ നവംബർ മൂന്നാം തിയതി വൈകീട്ട് ഏഴു മണിക്ക് പ്രോഗ്രാം സെറ്റ് ചെയ്തു . ഈ പ്രാവശ്യം അമേരിക്കൻ ഇലക്ഷൻ അന്യായ കോമഡി ആയതു കൊണ്ട് ട്രോള് ഏതാണ് ന്യൂസ് ഏതാണ് എന്ന് അറിയാൻ പാടില്ലാത്ത ഒരു അവസ്ഥ ആ
ണ് . സിന്ധുവിന്റെ പല പ്രോഗ്രാം ടീ.വീയിൽ കണ്ടിട്ടുണ്ട് , ആളൊരു പുലി അല്ല സിംഗം ആണ് സിംഗം എന്ന് അറിയാവുന്നതു കൊണ്ട് ചെറിയ ഒരു പേടി ഉണ്ടായിരുന്നു . ഇവർ ഞങ്ങടെ രാഷ്ട്രീയ അറിവില്ലായ്മ പച്ചയ്ക്കു കൊളുത്തുമോ പളനി ആണ്ടവ? എന്നാലും ഇവിടെത്തെ മലയാളികളുടെ മനസ്സിൽ എന്താണ് എന്ന് കൂടേ അറിയാം ഓസിനു ടീവിയിൽ പടം വരുമല്ലോ എന്നോക്കെ കണക്കു കൂട്ടി ഞാനും ആൽവിൻ ഭായിയും കൂടെ വെച്ച് പിടിച്ചു .

അവിടേ എത്തിയപ്പോൾ കണ്ടത് , സ്ഥലത്തെ പ്രധാന വില്ലന്മാരൊക്കെ എത്തിയിട്ടുണ്ട് . കോട്ടിട്ടവർ കൊട്ടിടാത്തവർ കോട്ടുവായ മാത്രം ഇടുന്നവർ അങ്ങനെ അങ്ങനെ . സുനിത ചേച്ചി എന്തൊക്കെയോ ഒരു പേപ്പറിൽ കുത്തി കുറിക്കുന്നുണ്ട് . ജയലളിതയെ പോലെ ആകാശത്തേക്ക് വിരൽ ചൂണ്ടി എന്തൊക്കെയോ പറയുന്നുണ്ട് . ജി ജോസഫ് ചേട്ടൻ റിപ്പബ്ലിക്കൻ പിൻ ഒക്കെ കോട്ടിൽ കുത്തിയിട്ടു ഒരു ഫയൽ ഒക്കെ പിടിച്ചാണ് വന്നിട്ടുള്ളതു . സംഭവം എല്ലാവരും സെറ്റപ്പിൽ ആണ് . ചാച്ചപ്പൻ പതിവ് പോലെ കോട്ട് ഒക്കെ ഇട്ടു  ഇടക്കെ ഇടക്കെ വന്നു എല്ലാവരോടും  അവിടേ കാപ്പി ഏർപ്പാട് ആക്കിയിട്ടുണ്ട് പോയി കുടിക്കാൻ ഓര്മിപ്പിക്കുന്നുണ്ട് . അനിൽ ഏട്ടൻ ഗൗരവത്തിൽ ആണ് , കോളേജ് കാലത്തെ പഴയ രാഷ്ട്രീയക്കാരൻ എങ്ങാനും ആവേശം മൂത്തു മുദ്രാവാക്യം വിളിക്കുമോ ??  പ്രിത്വിരാജിന്റെ പടത്തിനു കൂവാൻ കേറിയ ദിലീപ് ഫാൻസിനെ പോലെ സവീഷും , കിരണും കള്ളലക്ഷണത്തോടെ അവിടേ അലഞ്ഞു നടപ്പുണ്ട് . സ്ത്രീകളുടെ കോറം തികയ്ക്കാൻ എണ്ണം ചില സ്ത്രീ ശക്തികൾ മാത്രം . ക്യാമറ ചേട്ടന്മാരും സൗണ്ട് ചേട്ടന്മാരും കൂടേ എല്ലാം റെഡി ആക്കുന്ന തിരക്കിൽ ആണ് . ദൂരേ നിന്നും സിന്ധുവിനേ കണ്ടു കൂടേ കോട്ടിട്ട ക്ലീൻ ഷേവ് കമലഹാസനെ പോലെ ഉള്ളോരാളെ കണ്ടു അങ്ങൊരു ആയിരിക്കും കൃഷ്ണകിഷോർ . രണ്ടു പേരും റീലാക്സിഡ് ആണ് , കോക്ക് എത്ര കുളം കണ്ടിരിക്കുന്നു എന്ന മട്ടിൽ ആണ് അവരുടേ ഇരിപ്പു .

പരിപാടി തുടങ്ങുന്നതിനു മുൻപ് പ്രോഗ്രാം പ്രൊഡ്യൂസർ അനിൽ അടൂർ ഒരു പ്രോഗ്രാം എങ്ങനെ ആണെന്നും ഇതിൽ നമ്മൾ എന്തോക്കെ മര്യാദ പാലിക്കണം എന്ന് പറഞ്ഞു തന്നു. നല്ല അനുസരണ ഉള്ള പിള്ളേരെ പോലേ ഞങ്ങളും തല കുലുക്കി സമ്മതിച്ചു . അങ്ങനെ ചർച്ചകൾ ആരംഭിച്ചു, പ്രതീക്ഷിച്ചതിലും വിപരീതം ആയിരുന്നു കാര്യങ്ങൾ . മലയാളികൾക്ക് ഇടയിൽ ട്രംപിന് ഭയങ്കര സപ്പോർട്ട് , എല്ലാം വെട്ടി തുറന്നു പറയുന്ന ആരേയും കൂസാത്ത നിലപാട് ആണ് പലർക്കും ഇഷ്ട്ടം . പിന്നേ ചില ഡെമോക്രാറ്റ് സപ്പോർട്ടേഴ്‌സ് ആൻഡ് ട്രംപ് വിരോധികൾ ചേർന്നു കൌണ്ടർ അടിച്ചു തുടങ്ങി . സ്കോർ 2 - 2 ആയി നിൽക്കുകയാണ് , എനിക്ക് വോട്ട് ഇല്ലാത്തതു ഫാഗ്യം അല്ലെങ്കിൽ ആകേ ഡൌട്ട് അടിച്ചു പണ്ടാരം അടങ്ങിയെന്നെ .  പാർട്ടി ബേദമന്യേ ഇവരെല്ലാം നമ്മുടെ സ്വന്തം ആൾക്കാർ ആയതു കൊണ്ട് ഓരോ പോയിന്റും ഞങ്ങൾ കൈ അടിച്ചു പാസ്സ് ആക്കി .  മലയാളിയുടെ പൊളിറ്റിക്കൽ സെൻസ് ചോദ്യം ചെയ്യരുത് എന്ന് അവിടേ നിന്ന് മനസ്സിലായി . രണ്ടു കൂട്ടരും കുറേയേറെ വാലിഡ്‌ പോയിന്റ്സ് വീശി വിതറി സംഭവം അങ്ങോട്ട് ഓളം ആക്കി . സിന്ധുവും കിഷോറും ഡിബേറ്റ് നല്ല കട്ടയ്ക്കു തന്നേ ഹാൻഡിൽ ചെയ്തു എന്ന് പറയാതെ വയ്യ. അവരും വെൽ പ്രീപെർഡ് ആയിരുന്നു എന്ന് തോന്നി . പോരാത്തതിന് പാനെലിസ്റ് ആയി വന്നവരും നല്ല മുട്ടൻ പ്രകടനം ആയിരുന്നു .പരിപാടി സംപ്രേഷണം ചെയ്തപ്പോൾ ഞാൻ ആരൊക്കെയോ ആയി എന്നൊരു ഫീലിംഗ് , ഒരു സെലിബ്രിറ്റി ആയതിന്റെ വീഡിയോ കണ്ടു പുളകിതൻ ആയി മതി മറന്നു ഇങ്ങനെ ഇരിക്കുമ്പോൾ പൊണ്ടാട്ടി വന്നു കൊച്ചിന്റെ ഡയപ്പർ മാറ്റാൻ ഉത്തരവിട്ടു . അത് കഴിഞ്ഞിട്ട് വേണം വേണം പാത്രം കഴുകാൻ, വീക്കെൻഡ് ഓഫീസ്  സപ്പോർട്ട് , കുന്തം, കുടചക്രം ...  ദാണ്ടെ കിടക്കുന്നു പരിപ്പും പരവതാനിയും ഫേക്ക് സെലിബ്രിറ്റി സ്റ്റാറ്റസും .

നോട്ട് ദി പോയിന്റ് : ഇതെല്ലം എന്റെ വീക്ഷണങ്ങൾ വാൽകഷ്ണങ്ങൾ മാത്രം എല്ലാം ഒരു കോമഡി മാത്രം .No comments:

Love to hear what you think!
[Facebook Comment For Blogger]