Pages

Thursday, November 23, 2017

A Thanksgiving surprise

Out of nowhere Aarush asks me yesterday "Acha, can you come to my school tomorrow?"
Its not usual of him to make any demands, maybe I have infused my practicality gene into him that he doesn't make an effort to put forward any demand. Or it also could be the fact that most of him demands are postponed, delayed or even quashed by both of us.
Although a little surprised, I try to understand the need of such an ask with a puzzled face "Sure, Do you want me to drop you or pick up from your school?"
"Tomorrow we have a grandparents day at our school and we all are performing" was his quick polite reply. Nodding behind him his mother approves and its decided I have to postpone my 10:30 Server migration call because I have to go to his school. And also to note that, most teachers in his school won't even recognize me since its been once in a blue moon appearance from me there. So its good to go there once in a while to show my face.

After reading above, don't get me wrong. I am not being surly here or trying to dodge a parental act either. Its just that I am plain lazy and would rather gleefully shove this duty to my beloved wife. In any case, 10:35 Indian Standard Time which means always late by 5 minutes I reach his school. Holy Shit!! There are no parking spaces available and the entire street is filled up a lot of cars. So off I am to park 2 streets across and walking in a chilly windy day. I started thinking maybe it is that big of a deal with so many cars here. Kudos to the school for organizing such an 'aww' event.

As I trudge through some known faces I find a spot between the crowd. And once I get comfortable and look around I see a lot of young and old grandparents eagerly waiting for the kids to enter the stage. All the parents were holding their iPhones in anticipation and  some fancy ones had the SLR's too. And then magic happened, little kids dressed as the Pilgrims and Red Indians trickled into the stage. Teachers were arranging them in rows and also whispering little instructions. As the kids walked in they were all eager eyed searching for their loved ones in the crowd and waving at them frantically. As Aarush entered the stage I too waved at him but I started to wonder if he will ever see me in the crowd. "Buddy over here, Kanna over here, Kunju this is me at your school" my mind kept yelling these lines but my polite social etiquette just managed a worried smile and some frantic big arm waves.

But then somehow he found me and waved at me with poise and was exceedingly cool about it. I wish he was a bit more melodramatic about it, but he rather picked the "its all cool" face to wear at that moment. Crowd was going bananas by then, everyone was cheering for their little loved one on the stage and it made me realize then "Gosh!! how could have I missed this one?" . We talk discreetly and worry a lot about all that hate out there and get out of my country slogans in our corridors. We worry about loss in humanity and chastise the very people sell differences and spread hate. But then there was this, life at its best in front of this tiny little kids. We forget all our differences in color, creed and descent to celebrate the day when hundreds of years ago a bunch of  Pilgrims and Native Americans celebrated their first harvest together. The crowd cheered for all the kids and my chest was puffed up with pride to see my little man singing among-st them.

When the kids were singing I noticed a lot of teary eyed mothers and grandparents nodding their head in unison. Some drove from as far as South Carolina to see their grand-kids perform, some giggled when one kid tried to get his Indian hat right which kept falling in his face. The music teacher did an amazing job teaching them and making it interesting at the same time. She had some kind words as well for the school and rest of the teachers who made this all happen. Once the performance was over it was time for me to pick him up back home. Saying good bye to his teachers and wishing them all a happy thankgiving we walked back to our car.
"Acha, kunju had fun today" {Yep if you didn't know already he is a born illeist. He tends to refer himself by his nick name a lot.}
"Acha had fun too, actually Acha was so happy that I could see you perform" replied the happy me.
Acknowledging my happiness he says "Okay, now lets go to Veena aunty's house to make ginger bread with Kichu"
Well as you see like his mother, he does know how to make use of a favorable situation

Kunju & Kichu working on their ginger bread

Monday, September 18, 2017

ഡെൽമ ഓണം 2017 റിപ്പോർട്ട് (സ്വലേ)


യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാഃ


മനുസ്മ്രിതിയിലെ ഈ വാക്കുകൾ പറയുന്നത് ,എവിടെയാണോ സ്ത്രീകളെ പൂജിക്കുന്നത് , അവിടെ  എല്ലായ്പ്പോഴും ഐശ്വര്യം അല്ലെങ്കിൽ ദൈവാനുഗ്രഹം ഉണ്ടാവും എന്നാണു. ഇത് പ്രതിഫലിപ്പിക്കുന്നത് ആയിരുന്നു ഈ വര്ഷത്തെ ഡെൽമ (ഡെലാവെർ മലയാളീ അസോസിയേഷൻ)
ഓണം. സ്ത്രീകൾ മാത്രം അടങ്ങുന്ന ഒരു ഡെൽമ എക്സിക്യൂട്ടീവ് കമ്മിറ്റി ,  ഫോമാ വിമൻസ് ഫോറം സെക്രട്ടറി രേഖാ നായർ മുഖ്യ അതിഥി ആയ  ഓണപരിപാടി , ഡെലാവെറിനു ചുറ്റും ഉള്ള ഒട്ടുമിക്ക എല്ലാ മലയാളി സംഘടനകളിൽ നിന്നും ഉള്ള അംഗങ്ങളുടെ സാന്നിദ്ധ്യം,  ആദ്യമായി  ഡെലാവെർ  സെനറ്റർ ടോം കാർപെർ ഡെൽമയുടെ  ചടങ്ങിന് പങ്കെടുക്കുന്നതും എല്ലാം ശുഭസൂചനകൾ തന്നെ .
സെനറ്റർ വരുന്നെന്നു അറിഞ്ഞത് മുതൽ കമ്മിറ്റി മെംബേർസ് , ഡെലാവെർ മലയാളികൾ  എല്ലാവരും അത്യന്തം സന്തോഷത്തിൽ ആയിരുന്നു. സെനറ്റർ എന്നത് നമ്മുടേ നാട്ടിലെ  എം.പി.ക്കു തുല്യൻ ആണ്. ഇദ്ദേഹം അകമ്പടികളോടെ വരുമ്പോൾ സ്വീകരിക്കാൻ എല്ലാവരും കാത്തിരിക്കുകയായിരുന്നു. പക്ഷേ പുള്ളിക്കാരൻ വന്നത് ഒറ്റയ്ക്ക് അതും  തനിയെ കാർ ഓടിച്ചു. ഇപ്പോളത്തെ അമേരിക്കൻ പൊളിറ്റിക്കൽ ക്ലൈമറ്റിൽ നമ്മളെ  പോലെ ഇമ്മിഗ്രന്റ്സിനെ സപ്പോർട്ട് ചെയ്താണ് അദ്ദേഹം സംസാരിച്ചത്. അതിനായി ബൈബിളിലെ ചില വാക്കുകൾ ഉപയോഗിക്കാനും അദ്ദേഹം മറന്നില്ല. ന്യൂ റ്റെസ്റ്മെന്റിൽ  മത്തായിയുടെ തിരുവചനങ്ങൾ ആവർത്തിച്ചു ആണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്  


 For I was hungry and you gave me something to eat,
I was thirsty and you gave me something to drink,
I was a stranger and you invited me in 


ലോകത്തു എവിടെ ആയാലും മലയാളികൾ പത്തു പേരുണ്ടെങ്കിൽ പതിനഞ്ചു സംഘടനകൾ ഉണ്ടാവും. ഇതിൽ സർക്കാസം ഉണ്ടെങ്കിലും നമ്മൾ എല്ലാം ഒറ്റകെട്ടായി സമൂഹ പ്രതിബദ്ധതയോടെ മുന്നേറാൻ ആഗ്രഹിക്കുന്നവർ ആണെന്ന് ഉള്ള ഒരു ചെറിയ സൂചന കൂടി ഇതിൽ ഉണ്ട്. ഫിലാഡൽഫിയയിൽ നിന്നും ന്യൂ ജേഴ്‌സിയിൽ നിന്നും മേരിലാൻഡിൽ നിന്നും ഡീസീയിൽ നിന്നും എല്ലാം മലയാളികൾ ഡെൽമ ഓണത്തിനായി വന്നിരുന്നു. 

ഈ ഓണത്തിന് സെനറ്റർ ഉണ്ടെങ്കിലും ചീഫ് ഗസ്റ്റ് രേഖാ നായർ തന്നെ  വേണം എന്നത് ഡെൽമ കമ്മിറ്റിയുടെ ഒരു ആഗ്രഹം ആയിരുന്നു. അവയവ ദാനം എന്നുള്ളത് നമ്മളിൽ പലർക്കും ചിന്തിക്കാൻ പോലും പറ്റാത്ത ഒരു പുണ്യപ്രവർത്തി ആണ്. ഇത്രെയും വലിയ മനസ്സിന് ഉടമയായ ഒരു വനിതയെ   വനിതകൾ നയിക്കുന്ന സംഘടന അത്യന്തം  ആഹ്‌ളാദത്തോടെയാണ് വരവേറ്റത്.

ഹൊക്കേസിന് ലക്സ്മി ടെമ്പിളിൽ പൂക്കളവും മാവേലിയും താലപ്പൊലിയും വർണകുടകളും ചെണ്ടമേളവും തിമിർത്തു കൊണ്ടാണ് ഓണാഘോഷം തുടങ്ങിയത് .മറുനാട്ടിൽ മലയാളികൾ ഓണം ആഘോഷിക്കുന്നത് സ്വന്തം നാടിന്റെ ഓർമ്മയ്ക്കായി മാത്രം അല്ല മറിച്ചു നമ്മുടെ സംസ്കാരവും കലാരൂപങ്ങളും അടുത്ത തലമുറയ്ക്ക് പകർന്നു കൊടുക്കാൻ കൂടെ  ആണ്. അതിരാവിലേ തന്നേ  എല്ലാ കൊല്ലത്തെയും പോലെ കുട്ടികളും മുതിർന്നവരും മത്സരിച്ചു കലാപരിപാടികൾ അവതരിപ്പിച്ചു. ഭരതനാട്യവും , മോഹിനിയാട്ടവും , കുച്ചിപ്പുടിയും ,  ഗാനമേളയും , ഓണപ്പാട്ടും , കൈകൊട്ടിക്കളിയും, സിനിമാറ്റിക് ഡാൻസും സ്കിറ്റും എല്ലാം ഒന്നിനൊന്നു കസറി.

ഇതിനിടയിൽ ഇരുപത്തിയൊന്നു വിഭവങ്ങൾ അടങ്ങുന്ന സദ്യ ഉണ്ണാനും മറന്നില്ല. എല്ലാ വർഷത്തെയും പോലെ ഈ വർഷവും ഓണസദ്യക്കുള്ള വിഭവങ്ങൾ പല വീടുകളിൽ നിന്നും പോട്ട്ലക് വഴി ആണ് സമാഹരിച്ചത്. ഏകദേശം 450 പേർക്കുള്ള സദ്യയാണ് ഡെൽമ സ്നേഹത്തോടെ വീട്ടമ്മമാർ പാകം ചെയ്തു വിളമ്പിയത്. നാട്ടിൽ സദ്യകൾ കോൺട്രാക്ട് കൊടുക്കുന്നവർക്ക് ഇത് ചിലപ്പോൾ ഒരു മഹാത്ഭുതം ആയി തോന്നിയേക്കാം. പക്ഷേ ഡെൽമ കുടുംബങ്ങളുടെ ഒരു സ്വകാര്യ അഹങ്കാരം കൂടി ആണ് ഈ ഓണവിരുന്നു.



മേലെ പറഞ്ഞിട്ടുള്ള ഒട്ടനവധി നേട്ടങ്ങൾക്കും പിറകിൽ ദിനരാത്രം പ്രയത്നിച്ച ഒരുപാട് പേർ ഉണ്ട്. പല പല സബ് കമ്മിറ്റികളിൽ  ആയി അവർ ഈ 15 വനിതകൾക്ക് പിറകിൽ ഉണ്ടെന്നു പ്രത്യേകം എടുത്തു പറയേണ്ടിരിക്കുന്നു.  വരും തലമുറയ്ക്ക് നമ്മുടേ സംസ്കാരവും സ്നേഹവും സാഹോദര്യവും  പങ്കിടാൻ ഉള്ള വേദി കൂടേ ആവട്ടേ ഇനിയുള്ള വരും ഓണം എന്ന് പ്രാർത്ഥിക്കുന്നു.

Sunday, August 27, 2017

ഡേവിഡ്‌സ് ലിറ്റിൽ ബ്ലാക്ക് ബോക്സ്

ഭ്രൂക്ക് സ്റ്റോൺ ഹൌസ് എന്ന കാളർ ഐഡിയിൽ കണ്ടതുംഡേവിഡ് പരിഭ്രാന്തിയോടെ കാൾ അറ്റൻഡ് ചെയ്തു.
"ഡേവിഡ് ഷീ ഈസ് നോ മോർ. ഷീ പാസ്സ്‌ഡ് അവേ പീസ്‌ഫുള്ളി ഇൻ ഹെർ സ്ലീപ്"
കണ്ണീർ തുടച്ചു ഡേവിഡ് പറഞ്ഞു "താങ്ക്സ് ഡോറി , ഐ വിൽ ടേക് ദി നെക്സ്റ്റ് ഫ്ലൈറ്റ് റ്റു സിയാറ്റിൽ"
"ഓക്കേ ഡേവിഡ് , മെയ് ഗോഡ് ബ്ലെസ്സ് യു "
ഫോൺ വെച്ചതും ലാപ്പ്ടോപ് തുറന്നു ഒരു ഔട്ട് ഓഫ് ഓഫീസ് ഇമെയിൽ അയച്ചു ഡേവിഡ് പുറപ്പെട്ടു. വാലറ്റിൽ ഡേവിഡും അമ്മയും ചാർളിയും കുടുംബവും ചാർളിയുടെ മകളുടെ ടീനേജ് ബർത്ത്ഡേയ്ക്ക് എടുത്ത ഫോട്ടോ നോക്കി കുറച്ചു നേരം ഓരോ ചിന്തയിൽ മുഴുകി ഇരുന്നു.
പിറ്റേ ദിവസം എയർപോർട്ടിൽ ഡേവിഡിനെ റിസീവ് ചെയ്യാൻ മാർക്ക് എത്തിയിരുന്നു. അവർ രണ്ടു പേരും കാറിൽ ഭ്രൂക്ക് സ്റ്റോൺ എത്തി. മാർക്ക് ഡേവിഡിനെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് അറിയാതെ വിഷമിക്കുകയായിരുന്നു , ഡേവിഡ്ആവട്ടേ  അവസാനമായി അമ്മയേ കണ്ട നിമിഷങ്ങൾ ഓർത്തു ഉള്ളിന്റെ ഉള്ളിൽ കരയുകയായിരുന്നു. ഇതേ സമയം വിവരം അറിഞ്ഞ പലരും മെസ്സേജും കാളും ആയി ഡേവിഡിനെ സാന്ത്വനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

ഭ്രൂക്ക് സ്റ്റോൺ എത്തിയതും അമ്മയുടെ ശവടക്കം അമ്മ ആഗ്രഹിച്ചത് പോലെ വെളുത്ത മാർബിൾ ഗ്രേവ്സ്റ്റോണിൽ ചെയ്യാൻ ഉള്ള ഏർപ്പാടുകൾ മാർക്ക് തുടങ്ങിയിരുന്നു. ഡോറിയെ കണ്ടതും ഡേവിഡ് കൊച്ചു കുഞ്ഞിനെ പോലെ വിതുമ്പി ഒരല്പം കരഞ്ഞു കൊണ്ട് അവർ രണ്ടു പേരും അവിടെ ഇരുന്നു . ഡേവിഡിന്റെ അമ്മയുടെ ഫോൺ കാളുകളിലെ മുഖ്യ കഥാപാത്രം നേഴ്സ് ഡോറി ആയിരുന്നു. ഒരു കുടുംബത്തെ പോലേ ആയിരുന്നു ഡോറി അമ്മയേ നോക്കിയിരുന്നത്. മാർക്കിന് പോലും അസൂയ തോന്നും വിധം ആണ് ഡേവിഡിന് ഡോറിയോടു അടുപ്പം . ഡിമെൻഷ്യ ബാധിച്ച അമ്മയേ പരിചരിക്കാൻ ഭ്രൂക്ക് സ്റ്റോണിൽ ഒരുപാട് നേഴ്സ്മാർ ഉണ്ടെങ്കിലും ഡോറിയെ കിട്ടിയത് ഭാഗ്യം എന്ന് ഡേവിഡിനും ചേട്ടൻ ചാർളിക്കും ഒരു പോലെ അറിയാം ആയിരുന്നു.

കുറച്ചു നേരം കഴിഞ്ഞു ഡോറി ഒരു കറുത്ത  കാർഡ്ബോർഡ് ബോക്സ് കൊണ്ട് അകത്തേക്കു വന്നു.  ബോക്സിന്റെ ഒരു സൈഡിൽ ബ്ലാക്ക് ബോക്സ് എന്ന് സ്റ്റെൻസിൽ കൊണ്ട് എഴുതിയിരുന്നു.
"ഡേവിഡ് , ദിസ് ഈസ് യുവർ മോംസ് ലിറ്റിൽ ബ്ലാക്ക് ബോക്സ്. ഷീ ആൽവേസ് ഹാഡ് ഗ്രേറ്റ് സെൻസ് ഓഫ് ഹ്യൂമർ "
"ഷീ ഷുവർ ഹാഡ്..ബ്ളാക്ക് ബോക്സ് റിയലി മോം ??"

പിറ്റേ ദിവസം ഫ്യൂണറൽ ചടങ്ങുകൾ പങ്കെടുക്കാൻ ഒരുപാട് പേർ വന്നു. ഡേവിഡിന്റെ അമ്മയേം യുദ്ധത്തിൽ മരിച്ച ഡേവിഡിന്റെ അച്ഛനെയും ഓർത്തു കുറേ നല്ല വാക്കുകൾ പങ്കിട്ടു. എല്ലാവർക്കും പറയാൻ നല്ലതു മാത്രം. ചിലർക്ക് ഡേവിഡിന്റെ അമ്മയേ നേരിട്ട് അറിയില്ലെങ്കിലും ഡേവിഡ് ചാർളി എന്ന രണ്ടു സല്പുത്രന്മാർ വഴി അവർ മനസ്സിലാക്കിയിരുന്നു.  പക്ഷേ ഡേവിഡിന്റെ അമ്മയേ കുറിച്ച് ഡേവിഡിന് എല്ലാം അറിയാം ആയിരുന്നു . ചാർളി അത് ഫ്യൂണറലിലും ഓർമിപ്പിച്ചു "ഐ വാസ് മൈ മോംസ് ഫസ്റ്റ് സൺ , ബട്ട് ഡേവിഡ് യു വെർ ആൽവേസ് ഹേർ ഫേവറേറ്റ് ചൈൽഡ്. ഇഫ് ദേർ ഈസ് സംവൺ റ്റു റൈറ്റ് ഹെർ ബൈയോഗ്രാഫി ഇട്സ് അൽവെയ്‌സ് യു "
അച്ഛൻ മരിച്ചതും കുടുംബം ചുമലിൽ ഏറ്റ തന്റെ ചേട്ടനെ എന്നും ഡേവിഡിന് അഭിമാനം ആയിരുന്നു . ചാർളിയുടെ വാക്കുകൾ ഡേവിഡിനെ സന്തോഷകണ്ണീരിൽ ആഴ്ത്തി. അടുത്ത ഊഴം ഡോറിയുടെ ആയിരുന്നു. ഒരു ചെറിയ പേപ്പർ കഷ്ണം തുറന്നു അവൾ ഇങ്ങനേ വായിച്ചു  "ഡേവിഡ് ഇഫ് യു ആർ വണ്ടറിംഗ്  യു വിൽ മിസ് മീ എ ലോട്ട് . ഇഫ് യു ഓപ്പൺ ദി ബ്ലാക്ക് ബോക്സ് യു വിൽ നെവർ മിസ്മി. ആൻഡ് ആസ് ആൽവേസ് ഷെയർ ഇറ്റ് വിത്ത് ചാർളി"
ഡോറി വായിച്ചത് അമ്മയുടെ കുറിപ്പ് ആയിരുന്നു.
"യു വെർ അഡോപ്റ്റഡ് ഡേവിഡ് " എന്ന് ചാർളി ഉച്ചത്തിൽ വിളിച്ചു കൂവി സഭയേ ഒന്നടങ്കം ചിരിയിൽ ആഴ്ത്തി.
"ഐ ആം ട്ടൂ ഓൾഡ് റ്റു ഫാൾ ഫോർ ദാറ്റ് ബ്രോ" ഡേവിഡും തിരിച്ചു പറഞ്ഞു .

പിറ്റേന്ന് രാവിലേ ചാർളിയും കുടുംബവും മാർക്കും കൂടേ ഒരു കൂട്ട പ്രാർത്ഥനയ്ക്ക് പള്ളിയിൽ പോയി. അന്ന് രാവിലേ മുറിയിൽ തനിച്ചു ഇരുന്നു ഡേവിഡ് ബ്ലാക്ക് ബോക്സ് തുറന്നു.  അമ്മയുടെ കൊച്ചു കൊച്ചു കുസൃതികൾ , ഡയറി കുറിപ്പുകൾ , സ്വപ്‌നങ്ങൾ എല്ലാം എല്ലാം അടങ്ങുന്ന ഒരു ചെറിയ ലോകം തന്നേ സമ്മാനിച്ചായിരുന്നു അമ്മ പോയത്. തന്റെ ഡേവിഡിന് അമ്മ എന്നും കൂടേ ഉണ്ടെന്നു തോന്നിപ്പിക്കും വിധം ഉള്ള ഒരു സ്വീറ്റ് ലിറ്റിൽ ബ്ലാക്ക് ബോക്സ്.

~ശുഭം~ 

Saturday, July 15, 2017

ദിലീപ് = തുറുപ്പുഗുലാൻ

 ഏറ്റവും ഉച്ചത്തിൽ കരയുന്ന കുട്ടിക്കേ പാൽ കിട്ടു എന്നത് പോലെ ആയി നമ്മുടേ നാട്ടിലേ മീഡിയ നയിക്കുന്ന നീതി വ്യവസ്ഥ . കുറ്റം ചെയ്തവർ പറയുന്നു (അത് സരിത ആയാലും സുനി ആയാലും) എനിക്ക് ഇവരെ ഒക്കെ പരിചയമുണ്ട് അവരുടെ വാക്കാണ് വേദവാക്യം അതിപ്പോ തെളിവില്ലെങ്കിൽ പോലും. ഉടൻ തൂമ്പായും എടുത്തു സോഷ്യൽ മീഡിയ തൊഴിലാളികൾ പണി തുടങ്ങും. ഉമ്മൻ ചാണ്ടിയേ അറിയാം , അങ്ങോരുടെ മോനേ അറിയാം , അബ്ദുള്ളകുട്ടി പീഡിപ്പിച്ചു അങ്ങനെ അങ്ങനെ എന്തോക്കെ നമ്മൾ കേട്ടു . എൽ ഡീ എഫ് ജയിക്കാൻ സരിത കൂട്ട് നിന്നതു പോലെ ആയില്ലേ കാര്യങ്ങൾ . അന്ന് തെറി വിളിച്ച ജനങ്ങളെ വിഡ്ഢികൾ ആക്കി സരിത ഇപ്പോൾ ഞെളിഞ്ഞു നടക്കുന്നു അവർ വിരൽ  ചൂണ്ടിയവർ ഒക്കെ എവിടെ ?? സോളാർ സമരം ?? അത് പോലെ ആവും ദിലീപിന്റെ  കേസ് എന്നാണു എനിക്ക് തോന്നുന്നത്. മാധ്യമങ്ങൾ പറയുന്ന  ചില തെളിവുകളുടെ കഥ കേട്ടാൽ സഹതാപം തോന്നും . സത്യത്തിൽ ആകേ ഉള്ളത് ഒരു കള്ളന്റെ സത്യവാങ് മൂലം ആണ് ബാക്കി എല്ലാം നല്ല ഉഗ്രൻ എ ക്ലാസ് മായാജാലം. ഇനി സ്ട്രോങ്ങ് എവിടെൻസ് കോടതിയിൽ വരുമെങ്കിൽ അത് പോലീസിന്റെ മിടുക്കു തന്നേ . അല്ലാതേ മാധ്യമങ്ങൾ ചെയ്യുന്ന ഈ കൊല്ലാകൊല അസഹനീയം തന്നേ.

ചത്തത് കീചകൻ എങ്കിൽ കൊന്നത് ഭീമൻ തന്നേ , പക്ഷേ ഭീമന്റെ പേരും പറഞ്ഞു ഭീമൻ രഘുവിനെ വേട്ടയാടുന്ന വ്യവസ്ഥയാണ് ഇപ്പോൾ മീഡിയയും , ഞാനും നിങ്ങളും ഒക്കെ ചെയ്യുന്നത്. ചിലപ്പോൾ തോന്നും ഞാനും നിങ്ങളും ഉൾപ്പെടുന്ന ജനങ്ങൾ വെറും കാലി പാത്രം പോലെ ആണ് . ആദ്യം എന്ത് ഇൻഫോർമേഷൻ കിട്ടുന്നുവോ അതിൽ കുറച്ചു ഇമോഷൻ മിക്സ് ചെയ്തു ഇട്ടു കലക്കി കൊടുത്താൽ അത് ജീവിത കാലം മൊത്തം നമ്മുടെ  തലയിൽ എന്നെന്നും നിന്നോളും. അത് രാഷ്ട്രീയം ആയാലും , ചിന്ത ആയാലും , ദൈവ വിശ്വാസം ആയാലും എന്ത് മാങ്ങാത്തൊലി ആയാലും നമ്മുടേ പ്രെജുഡീസ് വിട്ടു ഒരു കളിയും ഇല്ല.

ഒന്ന്  ആലോചിച്ചു നോക്കു  ഇപ്പോഴത്തെ  സ്ഥിതി വെച്ച് പിണറായി സർക്കാർ ഒരു വമ്പൻ പരാജയം ഏറ്റു വാങ്ങി കൊണ്ടിരിക്കുന്ന ഈ സമയത്തു കിട്ടിയ ഒരുഗ്രൻ തുറുപ്പു ഗുലാൻഅല്ലേ  ദിലീപ് . ദിലീപ് എന്ന തേങ്ങാ ഉടച്ചു കൊപ്ര ആക്കി എണ്ണ   ആട്ടി കച്ചവടം ആക്കി ചണ്ടി പരുവം ആകുംബോളെക്കും സ്ഥിരം കൂലി ചീട്ടുകൾ ആയ ഗോമാതാ , ബീഫ് ഫെസ്റ്റ് , കണ്ണൂരിൽ ഒന്ന് രണ്ടു രക്തസാക്ഷി , രാഹുൽ ഗാന്ധി ജോക്സ് , അമേരിക്കൻ ഇടപെടൽ ഒക്കെ വെച്ച് ന്യായീകരണ തൊഴിലാളികൾ ജീവൻ കൊടുത്തും ഈ സർക്കാരിനെ രക്ഷപെടുത്താൻ നോക്കും . ഈ നമ്പറുകളിൽ വീഴരുത് എന്നാണ് എന്റെ അഭ്യർത്ഥന . ഇത് വരേ  ക്ലിയർ തെളിവില്ലാത്ത സ്ഥിതിക്ക് അല്ലെങ്കിൽ തെളിവ് പുറത്തു വരാത്ത സ്ഥിതിക്ക്   ബെനിഫിറ്റ് ഓഫ് ദി ഡൌട്ട് കൊടുക്കണം അത് എത്ര വലിയ അലവലാതി ആയാലും. നടിയോട് ഈ കൊടും ക്രൂരത ചെയ്തവനെയും കൂട്ടു നിന്ന എല്ലാ തെണ്ടികളെയും പൊക്കണം. പക്കേങ്കിൽ അത്  തീരുമാനിക്കേണ്ടത് കോടതി അല്ലേ ? അല്ലാതെ ന്യൂസ് റൂമിൽ അല്ല.

കുറച്ചു ദിവസം ഈ കേസ് വിട്ടാൽ , ബാക്കി ഉള്ള സമയം മൂന്നാർ കയ്യേറ്റം , സബ് കളക്ടറുടെ ട്രാൻസ്ഫർ , നേഴ്സ് സമരം , പകർച്ച പനി , വിലക്കയറ്റം , ജിഷ്ണുവിന്റെ മരണം തീരാത്ത ഒരുപാട് കേസ് ഉണ്ട് . മീഡിയ കുറച്ചു ദിവസം അത് കൂടേ ശ്രദ്ധിച്ചാൽ നന്നായിരുന്നു. ഇതിൽ ഏറ്റവും ശ്രദ്ധ വേണ്ടത് നേഴ്സ്മാരുടെ സമരം ആണെന്നാണ് എനിക്ക് തോന്നുന്നത് . ആ കേസിൽ ഉള്ള എല്ലാ "ദൈവിക" ട്രസ്റ്റുകളെയും ഇത് പോലേ മാധ്യമ വിചാരണ + കുറ്റാന്വേഷണ പരമ്പര നടത്താമോ പ്രിയ ചാനെലുകാരെ ??

 നോട്ട് ദി പോയിന്റ് :  ദിലീപ് ഉപ്പുമാവും പഴവും കഴിച്ചെന്നു വരേ ന്യൂസ് ആക്കിയ ഇവർ , പ്രതിമാസം പതിനായിരം രൂപാ ശംബളം പറ്റുന്ന നേഴ്സ്മാർക്ക് കാലങ്ങൾ ആയി അത് മാത്രം ആവും ചിലപ്പോൾ കഴിക്കുന്നത് എന്ന് മറക്കുന്നു.

 നോട്ട് ദി പോയിന്റ് 2 : എന്തെങ്കിലും ചാൻസ് ഉണ്ടായിരുന്നു എങ്കിൽ നേഴ്സ്മാരുടെ സമരം കൂടേ മുൻ മന്ത്രിസഭയുടെയോ പ്രധാനമന്ത്രിയുടെയോ തലയിൽ ഇട്ടെന്നേ ബ്രണ്ണൻ സായിപ്പ്. ഇതിപ്പോ നിവൃത്തി ഇല്ലല്ലോ , അപ്പോൾ പിന്നേ 'ഡെക്കോയ്' തന്നേ രക്ഷ. കഷ്ട്ടം.




Saturday, April 29, 2017

ഫാമിലി ഗ്രീൻ കാർഡ്

ചാച്ചൻ ഒരുപാട് നേരം ഫോണിൽ സംസാരിക്കുന്നത് കണ്ടു. ഒരുപാട് നേരം എന്ന് വെച്ചാൽ ഏകദേശം ഒരു ഒന്നര മണിക്കൂർ ആയി കാണും. 2 മിനിറ്റിൽ കൂടുതൽ ഫോണിൽ കടിച്ചു തൂങ്ങാത്ത ഒരു മനുഷ്യൻ ഇത്രേയേറെ ലാത്തി അടിക്കുന്നത് കണ്ടപ്പോൾ ഞാനും കുഞ്ഞുമോളും പരസ്പരം നോക്കി ചിരിച്ചു . പ്രായത്തിൽ ചെറുതാണെങ്കിലും വിളവു ഇച്ചിരി കൂടുതൽ ആണേ കുഞ്ഞുമോൾക്ക് . "ചാച്ചന്റെ പഴയ ഗേൾ ഫ്രണ്ട് ആയിരിക്കും' എന്ന് പറഞ്ഞു അവൾ അമ്മച്ചിയുടെ അടുത്തേക്ക് ഓടി . ഫോൺ സംഭാഷണം കഴിഞ്ഞു അമ്മച്ചിയോട്‌ ചാച്ചൻ ഒരുപാട് നേരം കുശുകുശുക്കുന്നത്‌ കണ്ടു . അമ്മച്ചി കരയുന്നുണ്ടായിരുന്നു, ഒരുതരം സന്തോഷാശ്രു എന്ന് വേണേൽ പറയാം . "ഗ്രിഗറിയോടു നിങ്ങൾ ഒന്ന് സംസാരിക്കു" എന്ന് അവസാനം പറയുന്നത് കേട്ടു. ചാച്ചൻ ഇങ്ങോട്ടേക്കു ആണെന്ന് അറിഞ്ഞതും ഞാൻ ഒന്നും അറിയാത്തത് പോലെ ടേബിൾ ലാമ്പിന്റെ താഴേ ഉള്ള ടെക്സ്റ്റ്‌ബുക്കിലേക്ക് ഗഹനമായി ശ്രദ്ധ തിരിച്ചു. ചാച്ചന്റെ കാൽ പെരുമാറ്റം എന്നിലേക്ക്‌ അടുത്ത് അടുത്ത് വരുന്നത് എന്നിൽ എപ്പോഴത്തെയും പോലെ ഒരു അനാവശ്യ ഭീതി ഉണർത്തി . 'എടാ മോനേ' എന്ന് കേട്ട പാതി കേൾകാത്ത പാതി ഞാൻ ഭയ ഭക്തിയോടെ എണിറ്റു നിന്നു . ചാച്ചന്റെ കൂടേ കുഞ്ഞുമോളും ഉണ്ട് . അമ്മച്ചി കർട്ടന്റെ പിറകേ നിന്ന് ഞങ്ങൾ മൂന്നു പേരേയും വീക്ഷിക്കുന്നുണ്ട് . ഇടയ്കെ ഇടയ്ക്കെ സാരി തുമ്പ് കൊണ്ട് കണ്ണീർ ഒപ്പുന്നും ഉണ്ട് . 'എന്താ ചാച്ച , എന്നാ പറ്റി ? അമ്മച്ചി എന്നാത്തിനാ കരയുന്നേ ?'. അമ്മച്ചിയെ തിരിഞ്ഞു നോക്കി ചാച്ചൻ പരിഹസിച്ചു 'നിന്റെ അമ്മച്ചിക്ക് എപ്പോൾ വേണമെങ്കിലും കരയാൻ ഉള്ള കഴിവ് കർത്താവ്‌ കൊടുത്തിട്ടുണ്ട്‌ '. ചാച്ചൻ തുടര്ന്നു 'എടാ മോനെ , നിന്റെ പഠിപ്പ് എങ്ങനെ പോകുന്നു?'. 'അതോക്കെ നന്നായി പോകുന്നു ചാച്ച, ഫൈനൽ ഇയർ ആയതു കൊണ്ട് ക്യാമ്പസ് പ്ളേസ്മെന്റിനു പ്രിപ്പേർ ചെയ്യണം . അതിന്റെ ഒക്കെ തിരക്കിൽ അങ്ങനെ പോകുന്നു. 'ഉം.. ഇനി അതിന്റെ ആവശ്യം ഇല്ലടാ മോനെ'. നമുക്ക് ടോണി അങ്കിളിന്റെ വകയിൽ അമേരിക്കയിൽ ഗ്രീൻ കാർഡ് ഒത്തു വന്നിട്ടുണ്ട്. നിന്റെ പരീക്ഷ കഴിയുമ്പോളേക്കും അതിന്റെ ഫോര്മാലിറ്റിസ് തീരും. നമ്മൾ കുടുംബസമേതം അങ്ങോട്ട് മൈഗ്രേറ്റ് ചെയ്യാൻ പോകുവാ .' ഒറ്റ ശ്വാസത്തിൽ ഇതെല്ലാം പറഞ്ഞു കൊണ്ട് ചാച്ചൻ എന്റെ പുറകിൽ രണ്ടു തട്ടു തട്ടി വാതിലിനു അപ്പുറത്തേക്ക് പോയി . കോളേജിൽ നിന്നും ട്രിപ്പ് പോയപ്പോൾ കൊച്ചിയിലേക്കു പോയതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ യാത്ര. ഇതിപ്പോ അമേരിക്ക എന്നോക്കെ പറഞ്ഞാൽ , നമ്മുടെ വീടും , പള്ളിയും ഒക്കെ വിട്ടു എങ്ങനാ എന്ന് എനിക്ക് അറിയാൻ മേലാ .

അന്ന് രാത്രി ഉറക്കം വന്നതേ ഇല്ല , അമേരിക്ക പോകുന്നത് ഒന്ന് ഓർത്തു നോക്കിയാൽ നല്ലതു ആണ് . എത്ര കാലം എന്ന് വെച്ചാ ഞങ്ങടെ കുടുംബം അമ്മയുടെ ആങ്ങളമാരുടെ ആട്ടും തുപ്പും സഹിച്ചു കൊണ്ടു ഇവിടേ ജീവിക്കുന്നത് . പോരാത്തതിന് ടോണി അങ്കിളിനു പപ്പാ എന്ന് വെച്ചാൽ ജീവനാ. ഞങ്ങടെ വീടിനു വേണ്ടി എടുത്ത കടം അടയ്ക്കാൻ ചാച്ചനെ സഹായിച്ചത് ഒന്നും മരിച്ചാലും മറക്കാൻ ഒക്കത്തില്ല . അങ്കിളിനു ഫിലാഡൽഫിയയിൽ സ്വന്തമായി ചെറിയ ബിസിനസ് ഒക്കെ ഉണ്ടെന്നാണ് മമ്മി പറഞ്ഞു അറിഞ്ഞത് . കൂട്ടുകാരേയും നാട്ടുകാരെയും മിസ് ചെയ്യും എന്നുറപ്പാ , പക്ഷേ ഇന്നല്ലെങ്കിൽ നാളേ ഒരു ജോലിക്കു വേണ്ടി എങ്കിലും എല്ലാവരെയും പിരിയേണ്ടി വരും . അത് ഇച്ചിരി നേരത്തെ ആയി എന്ന് ആശ്വസിക്കാൻ ഞാൻ പഠിക്കണം . ചാച്ചനും കുഞ്ഞുമോളും അമ്മയും ഹാപ്പി ആണെങ്കിൽ പിന്നേ എനിക്ക് എന്താ പ്രശ്നം ? എല്ലാം കർത്താവ് കാത്തു കൊള്ളും . കുരിശും വരച്ചു ഗ്രിഗറി അന്ന് ബുദ്ധിമുട്ടി കിടന്നു ഉറങ്ങി മനസ്സിൽ പൊട്ടിമുളച്ച അമേരിക്കൻ സ്വപ്നം കണ്ടുകൊണ്ടു.

Friday, January 20, 2017

ഒളിച്ചോട്ടം

ചുവന്ന സാരി വലിച്ചു കേറ്റി ബസ് സ്റ്റോപ്പിന് അരികിൽ ആകാംഷയോടെ ഉഷ നിൽക്കുകയാണ് . തോളിലെ സഞ്ചിയിൽ കുറച്ചു വസ്ത്രങ്ങളും മനസ്സിലെ സഞ്ചിയിൽ ഒരായിരം സ്വപ്നങ്ങളും. രാഘവൻ പറഞ്ഞ സമയം ഏകദേശം കഴിഞ്ഞിരിക്കുന്നു , ചെറിയൊരു പരിഭ്രാന്തി ഉണ്ടെങ്കിലും അതൊന്നും മുഖത്ത് കാണിക്കാതെ തന്റേടത്തോടെ ഉഷ അവിടെ കടിച്ചു പിടിച്ചു നിന്നു. വരുന്നവരും പോകുന്നവരും തുറിച്ചു നോക്കുന്നവരും കണ്ടു കണ്ടു കാണാതെ പോകുന്നവരെയും ഒന്നും അവൾ വക വയ്ക്കുന്നില്ല. വഴി അവസാനിക്കുന്ന വളവിലെ ലാംപ് പോസ്റ്റിൽ ലൈറ്റ് മിന്നി മിന്നി പ്രകാശിച്ചു . കുറച്ചകലെ നിന്നും ഒരാൾ രൂപം പ്രത്യക്ഷപെട്ടു . ആ രൂപം തെല്ലു വേഗത്തിൽ തന്റെ നേർക്ക് വരുന്നത് കണ്ടു അവൾ പരിഭ്രമിച്ചു . എന്തായാലും രാഘവൻ ചേട്ടന് ഇത്രേയും പൊക്കം ഇല്ല . ആരായാലും അത് തന്റെ നേർക്കാണ് എന്ന് അവളുടേ മനസ്സ് പറഞ്ഞു . ഇനി രാഘവൻ ചേട്ടന് എന്തെങ്കിലും സംഭവിച്ചു കാണുമോ ? മനസ്സിലെ ആഴക്കടലിൽ ഒളിച്ചിരുന്ന പേടിസ്വപ്നങ്ങൾ ഒന്നൊന്നായി മുഖം കാണിക്കുന്നതായി അവൾക്കു തോന്നി . പേടി കൊണ്ടാണോ അതോ എന്തെങ്കിലും മറന്നിട്ടാണോ എന്ന് നിശ്ചയം ഇല്ലാതെ അവൾ തോളിലെ സഞ്ചിയിൽ എന്തോ പരതുന്നതായി അഭിനയിച്ചു . ആൾരൂപത്തിന്റെ കാലൊച്ച അടുക്കും തോറും അവളുടെ പരതലിന്റെ വേഗത കൂടി കൂടി വന്നു .

"പൊന്നി ഇത് എന്ത് ഭാവിച്ചാ ?"
ഒരു ഉശിരൻ ശബ്ദത്തിൽ അവൾ നടുങ്ങി വിറച്ചു പോയി എങ്കിലും നല്ല പരിചയം ഉള്ള ശബ്ദം ആണെന്ന് അവൾക്കു തോന്നി . ഒരല്പം ഭയവും പ്രതീക്ഷയും ഇടകലർത്തി അവൾ തിരിഞ്ഞു നോക്കി . വിയർത്തു കുളിച്ചു നിൽക്കുന്ന പപ്പുമാമയെ ആണ് അവൾ കണ്ടത് . കാലിൽ ചെരുപ്പ് ഇടാൻ പോലും കൂട്ടാക്കാതെ ഓടി കിതച്ചു എത്തിയതാണ് പാവം .
"മാമേ !! ഞാൻ തീരുമാനിച്ചു കഴിഞ്ഞു. എനിക്ക് രാഘവൻ ചേട്ടൻ ഇല്ലാതെ പറ്റില്ല. ഞങ്ങൾ മദിരാശിയിലേക്കു പോകുവാ . അവിടേ രാഘവൻ ചേട്ടന് ഒരു ജോലി തയ്യാറിയിട്ടുണ്ട് . മാമ അനുഗ്രഹിക്കണം. "
"ഓപ്പോൾ അവിടെ തല തല്ലി കരയുകയാണ് , നമുക്ക് എല്ലാം ശരി ആക്കാം. മാമ അല്ലേ പറയണത് ? പൊന്നി മോൾ ഇപ്പോൾ മാമയുടെ കൂടേ വാ . രാഘവനോട് ഞാൻ സംസാരിക്കാം."
"ഇല്ല മാമേ , നിക്കു പോണം . നിങ്ങളോടൊന്നും സ്നേഹം ഇല്ലാഞ്ഞിട്ടല്ല . അങ്ങനെ കരുതുകയും വേണ്ടാ . രാഘവൻ ചേട്ടന് ഞാൻ എന്ന് വെച്ചാ ജീവനാ"
പപ്പു മാമ ഒന്നും മിണ്ടിയില്ല , റോഡിൽ നിന്ന് ഇറങ്ങി ബസ് സ്റ്റോപ്പിലെ തൂണിൽ ചാരി നിന്നു.
"ആ കൊശവൻ എപ്പോൾ വരാം എന്നാണ് പറഞ്ഞത് ?"
ചിരി അടക്കി കൊണ്ട് ഉഷ പറഞ്ഞു "5  മണിക്ക് എത്താമെന്നാണ് പറഞ്ഞത്. ഇപ്പോൾ സമയം എത്രയായി കാണും മാമേ ?"
ആകാശത്തേക്ക് നോക്കി കൊണ്ട് പപ്പുമാമ പറഞ്ഞു "ഇപ്പോൾ ഏകദേശം ആറരയായിക്കാണും"
അത് കേട്ടതും അവളുടെ കാലിനു അടിയിലെ ഭൂമി വഴുതി പോകുന്നത് പോലെ അവൾക്കു തോന്നി. കണ്ണുകൾ നിറഞ്ഞു കൊണ്ട് അവൾ പറഞ്ഞു "മാമേ ! എനിക്ക് പേടി ആവുന്നു"
"ഛെ !! മാമടെ പൊന്നിയാര്ച്ച എന്തിനാ പേടിക്കണേ ? പപ്പുമാമയില്ലേ ഇവിടേ . അവിടെ വീട്ടിൽ ഓപ്പോളും , ഓപ്പയും , കണ്ണനും , അപ്പുവും ,  അമ്മുവും എല്ലാവരും പൊന്നുകുട്ടിയുടെ കൂടെ ഇല്ലേ ? "
ഇതും പറഞ്ഞു പപ്പുമാമ റോഡിൽ ഇറങ്ങി ഇടവും വലവും നോക്കി അങ്ങോട്ടും ഇങ്ങോട്ടും നടന്നു .
"പൊന്നി കുട്ടി നമുക്ക് ഇപ്പോൾ വീട്ടിലേക്കു പോകാം . ആ കൊശവനെ ഞാൻ പോയി അന്വേഷിക്കാം . അല്ലാതേ ഇവിടേ അന്തിയോളം നിൽക്കുന്നതിൽ അർഥം ഇല്ലല്ലോ ."
പപ്പുമാമ പറയുന്നത് ശരി ആണെന്ന് അവൾക്കും തോന്നി . പക്ഷേ ഇനി ഇപ്പോൾ വീട്ടിലോട്ടു എങ്ങനെയാ എന്ന് വെച്ചാ ?
ഇങ്ങനെ ഓരോ ചിന്തകൾ മനസ്സിൽ ഓടി തുടങ്ങിയതും പപ്പുമാമ പറഞ്ഞു "വീട്ടിൽ ആരെങ്കിലും എന്തെങ്കിലും പറയും എന്ന് നിരീച്ചിട്ടാണെങ്കിൽ ആ പേടി വേണ്ട . ആരും ഒരക്ഷരം മിണ്ടൂല്ല ഞാൻ പറഞ്ഞോളാം ."
ഒരു ദീർഘ നിശ്വാസത്തിനു ഒടുവിൽ അവൾ തല കുലുക്കി സമ്മതിച്ചു .

പപ്പുമാമയുടെ പുറകേ ഒരു പൂച്ചകുട്ടിയെ പോലെ അവൾ പിന്തുടർന്നു . പടിപ്പുര വാതിൽ തുറന്നപ്പോൾ ഉമ്മറ കോലായിൽ എല്ലാ കഥാപാത്രങ്ങളും ഉണ്ടായിരുന്നു . അവരിൽ നിന്നും മറയാൻ അവൾ പപ്പുമാമയുടെ പിറകേ ഒളിച്ചു .
കോലായിപ്പടി കേറി തുടങ്ങിയതും പപ്പു മാമ എല്ലാവരോടുമായി ഉത്തരവിട്ടു  "ആരും ഒന്നും ചോദിക്കേണ്ട . പൊന്നി അകത്തേക്ക് പോ . എന്താണെങ്കിലും നമുക്ക് നാളേ സംസാരിക്കാം. "
കണ്ണുനീർ ഒപ്പിക്കൊണ്ട് അമ്മ പറഞ്ഞു "പൊന്നി, നീ അകത്തു പോയി ഒന്ന് കുളിക്കു. ആ ക്ഷീണം ഒക്കെ മാറട്ടെ . അമ്മ കഞ്ഞി എടുത്തു വെയ്ക്കാം"
തല കുനിച്ചു ഉഷ വേഗത്തിൽ വീടിനു അകത്തേക്കു പോയി.
ഉഷ അകത്തേക്ക് പോയി എന്ന് ഉറപ്പു വരുത്തി കോച്ചുമാമ ഗോവിന്ദൻ താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു "കാര്യങ്ങൾ കൈ വിട്ടു പോയി ഓപ്പോളേ, തറവാട്ടിൽ വേറെയും പെൺകുട്ടികൾ ഉള്ള കാര്യം ഓപ്പോളും ഓപ്പയും മറക്കണ്ട. കുതിരവട്ടമോ ഊളംപാറയോ എവിടെയാ എന്ന് വെച്ചാൽ അവിടേ. പൊന്നിയെ ഞാൻ കൊണ്ടു പോകാം . ഇതിപ്പോൾ ഈ ആഴ്ചയിൽ മൂന്നാമത്തെ തവണയാണ് ഇങ്ങനേ. നാട്ടുകാർ ഓരോന്ന് ചോദിച്ചും പറഞ്ഞു തുടങ്ങും മുൻപേ എന്തെങ്കിലും ചെയ്യണം"
സാരീ തുമ്പിൽ കണ്ണീർ ഒപ്പി കൊണ്ട് ഓപ്പോൾ പറഞ്ഞു
"പപ്പാ, നീയും ഗോവിന്ദനും എന്താന്നു വെച്ചാൽ ആയിക്കൊള്ളൂ . എന്റെ കുട്ടിയെ ഇങ്ങനെ കാണാൻ എനിക്ക് വയ്യ ."
നാളെ ഒരു തീരുമാനം എടുക്കാം എന്നുറപ്പിച്ചു അവർ പിരിഞ്ഞു , ഇതൊന്നുമറിയാതെ ഉഷയാവട്ടെ മുടി ഇഴകളിൽ വിരൽ ഓടിച്ചു കൊണ്ട് തന്നെ താൻ എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് സ്വന്തം സ്വപ്നലോകത്തേക്കു മറഞ്ഞിരുന്നു .

~ശുഭം~