Pages

Saturday, July 15, 2017

ദിലീപ് = തുറുപ്പുഗുലാൻ

 ഏറ്റവും ഉച്ചത്തിൽ കരയുന്ന കുട്ടിക്കേ പാൽ കിട്ടു എന്നത് പോലെ ആയി നമ്മുടേ നാട്ടിലേ മീഡിയ നയിക്കുന്ന നീതി വ്യവസ്ഥ . കുറ്റം ചെയ്തവർ പറയുന്നു (അത് സരിത ആയാലും സുനി ആയാലും) എനിക്ക് ഇവരെ ഒക്കെ പരിചയമുണ്ട് അവരുടെ വാക്കാണ് വേദവാക്യം അതിപ്പോ തെളിവില്ലെങ്കിൽ പോലും. ഉടൻ തൂമ്പായും എടുത്തു സോഷ്യൽ മീഡിയ തൊഴിലാളികൾ പണി തുടങ്ങും. ഉമ്മൻ ചാണ്ടിയേ അറിയാം , അങ്ങോരുടെ മോനേ അറിയാം , അബ്ദുള്ളകുട്ടി പീഡിപ്പിച്ചു അങ്ങനെ അങ്ങനെ എന്തോക്കെ നമ്മൾ കേട്ടു . എൽ ഡീ എഫ് ജയിക്കാൻ സരിത കൂട്ട് നിന്നതു പോലെ ആയില്ലേ കാര്യങ്ങൾ . അന്ന് തെറി വിളിച്ച ജനങ്ങളെ വിഡ്ഢികൾ ആക്കി സരിത ഇപ്പോൾ ഞെളിഞ്ഞു നടക്കുന്നു അവർ വിരൽ  ചൂണ്ടിയവർ ഒക്കെ എവിടെ ?? സോളാർ സമരം ?? അത് പോലെ ആവും ദിലീപിന്റെ  കേസ് എന്നാണു എനിക്ക് തോന്നുന്നത്. മാധ്യമങ്ങൾ പറയുന്ന  ചില തെളിവുകളുടെ കഥ കേട്ടാൽ സഹതാപം തോന്നും . സത്യത്തിൽ ആകേ ഉള്ളത് ഒരു കള്ളന്റെ സത്യവാങ് മൂലം ആണ് ബാക്കി എല്ലാം നല്ല ഉഗ്രൻ എ ക്ലാസ് മായാജാലം. ഇനി സ്ട്രോങ്ങ് എവിടെൻസ് കോടതിയിൽ വരുമെങ്കിൽ അത് പോലീസിന്റെ മിടുക്കു തന്നേ . അല്ലാതേ മാധ്യമങ്ങൾ ചെയ്യുന്ന ഈ കൊല്ലാകൊല അസഹനീയം തന്നേ.

ചത്തത് കീചകൻ എങ്കിൽ കൊന്നത് ഭീമൻ തന്നേ , പക്ഷേ ഭീമന്റെ പേരും പറഞ്ഞു ഭീമൻ രഘുവിനെ വേട്ടയാടുന്ന വ്യവസ്ഥയാണ് ഇപ്പോൾ മീഡിയയും , ഞാനും നിങ്ങളും ഒക്കെ ചെയ്യുന്നത്. ചിലപ്പോൾ തോന്നും ഞാനും നിങ്ങളും ഉൾപ്പെടുന്ന ജനങ്ങൾ വെറും കാലി പാത്രം പോലെ ആണ് . ആദ്യം എന്ത് ഇൻഫോർമേഷൻ കിട്ടുന്നുവോ അതിൽ കുറച്ചു ഇമോഷൻ മിക്സ് ചെയ്തു ഇട്ടു കലക്കി കൊടുത്താൽ അത് ജീവിത കാലം മൊത്തം നമ്മുടെ  തലയിൽ എന്നെന്നും നിന്നോളും. അത് രാഷ്ട്രീയം ആയാലും , ചിന്ത ആയാലും , ദൈവ വിശ്വാസം ആയാലും എന്ത് മാങ്ങാത്തൊലി ആയാലും നമ്മുടേ പ്രെജുഡീസ് വിട്ടു ഒരു കളിയും ഇല്ല.

ഒന്ന്  ആലോചിച്ചു നോക്കു  ഇപ്പോഴത്തെ  സ്ഥിതി വെച്ച് പിണറായി സർക്കാർ ഒരു വമ്പൻ പരാജയം ഏറ്റു വാങ്ങി കൊണ്ടിരിക്കുന്ന ഈ സമയത്തു കിട്ടിയ ഒരുഗ്രൻ തുറുപ്പു ഗുലാൻഅല്ലേ  ദിലീപ് . ദിലീപ് എന്ന തേങ്ങാ ഉടച്ചു കൊപ്ര ആക്കി എണ്ണ   ആട്ടി കച്ചവടം ആക്കി ചണ്ടി പരുവം ആകുംബോളെക്കും സ്ഥിരം കൂലി ചീട്ടുകൾ ആയ ഗോമാതാ , ബീഫ് ഫെസ്റ്റ് , കണ്ണൂരിൽ ഒന്ന് രണ്ടു രക്തസാക്ഷി , രാഹുൽ ഗാന്ധി ജോക്സ് , അമേരിക്കൻ ഇടപെടൽ ഒക്കെ വെച്ച് ന്യായീകരണ തൊഴിലാളികൾ ജീവൻ കൊടുത്തും ഈ സർക്കാരിനെ രക്ഷപെടുത്താൻ നോക്കും . ഈ നമ്പറുകളിൽ വീഴരുത് എന്നാണ് എന്റെ അഭ്യർത്ഥന . ഇത് വരേ  ക്ലിയർ തെളിവില്ലാത്ത സ്ഥിതിക്ക് അല്ലെങ്കിൽ തെളിവ് പുറത്തു വരാത്ത സ്ഥിതിക്ക്   ബെനിഫിറ്റ് ഓഫ് ദി ഡൌട്ട് കൊടുക്കണം അത് എത്ര വലിയ അലവലാതി ആയാലും. നടിയോട് ഈ കൊടും ക്രൂരത ചെയ്തവനെയും കൂട്ടു നിന്ന എല്ലാ തെണ്ടികളെയും പൊക്കണം. പക്കേങ്കിൽ അത്  തീരുമാനിക്കേണ്ടത് കോടതി അല്ലേ ? അല്ലാതെ ന്യൂസ് റൂമിൽ അല്ല.

കുറച്ചു ദിവസം ഈ കേസ് വിട്ടാൽ , ബാക്കി ഉള്ള സമയം മൂന്നാർ കയ്യേറ്റം , സബ് കളക്ടറുടെ ട്രാൻസ്ഫർ , നേഴ്സ് സമരം , പകർച്ച പനി , വിലക്കയറ്റം , ജിഷ്ണുവിന്റെ മരണം തീരാത്ത ഒരുപാട് കേസ് ഉണ്ട് . മീഡിയ കുറച്ചു ദിവസം അത് കൂടേ ശ്രദ്ധിച്ചാൽ നന്നായിരുന്നു. ഇതിൽ ഏറ്റവും ശ്രദ്ധ വേണ്ടത് നേഴ്സ്മാരുടെ സമരം ആണെന്നാണ് എനിക്ക് തോന്നുന്നത് . ആ കേസിൽ ഉള്ള എല്ലാ "ദൈവിക" ട്രസ്റ്റുകളെയും ഇത് പോലേ മാധ്യമ വിചാരണ + കുറ്റാന്വേഷണ പരമ്പര നടത്താമോ പ്രിയ ചാനെലുകാരെ ??

 നോട്ട് ദി പോയിന്റ് :  ദിലീപ് ഉപ്പുമാവും പഴവും കഴിച്ചെന്നു വരേ ന്യൂസ് ആക്കിയ ഇവർ , പ്രതിമാസം പതിനായിരം രൂപാ ശംബളം പറ്റുന്ന നേഴ്സ്മാർക്ക് കാലങ്ങൾ ആയി അത് മാത്രം ആവും ചിലപ്പോൾ കഴിക്കുന്നത് എന്ന് മറക്കുന്നു.

 നോട്ട് ദി പോയിന്റ് 2 : എന്തെങ്കിലും ചാൻസ് ഉണ്ടായിരുന്നു എങ്കിൽ നേഴ്സ്മാരുടെ സമരം കൂടേ മുൻ മന്ത്രിസഭയുടെയോ പ്രധാനമന്ത്രിയുടെയോ തലയിൽ ഇട്ടെന്നേ ബ്രണ്ണൻ സായിപ്പ്. ഇതിപ്പോ നിവൃത്തി ഇല്ലല്ലോ , അപ്പോൾ പിന്നേ 'ഡെക്കോയ്' തന്നേ രക്ഷ. കഷ്ട്ടം.
No comments:

Love to hear what you think!
[Facebook Comment For Blogger]