Pages

Sunday, December 16, 2018

ഒടിയൻ : ഹൈപ്പ് vs റിയാലിറ്റി

എന്റെ കസിൻ രാജുവേട്ടൻ ആണ് എന്നേ ഒരു സിനിമ പ്രാന്തൻ ആക്കിയത്. പൊതുവെ എന്ത് പടം ഇരുന്നു കാണുവാനും എനിക്കിഷ്ടമാണ്. ഞങ്ങളുടെ കുടുംബത്തിൽ ആവട്ടേ (എന്റെ അച്ഛൻ ഒഴിച്ച് ) എല്ലാവര്ക്കും സിനിമ തിയറ്ററിൽ പോയി സിനിമ കാണുന്നത് ഒരു ആഘോഷം ആയിരുന്നു . ജുറാസിക് പാർക്ക് ആയാലും ഇൻ ഹരിഹർ നഗർ ആയാലും നരസിംഹം ആയാലും ഞങ്ങൾ കസിൻസ് ഒരുമിച്ചു പിന്നേ അമ്മ അചെമ്മമാർ അങ്ങനെ 3-4 ഓട്ടോ നിറച്ചു ആൾകാർ ആയിട്ടാണ് പോകാറുള്ളത്. അച്ഛന്റെ തറവാട്ടു വീട്ടിൽ  ചായക്ക്‌ ചുറ്റും ഇരുന്നു വട്ടമേശയിൽ സിനിമയേ പരാമർശിച്ചും തർക്കിച്ചും കളി ആക്കിയും ചിലവാക്കിയ മണിക്കൂറുകൾ ഒരുപാട്. അന്ന് രാജുവേട്ടൻ പറയുന്നത് എന്തും തൊണ്ട തൊടാതെ വിഴുങ്ങും. പിന്നേ പിന്നേ ഞങ്ങൾ സിനിമയ്ക്ക് പോക്ക് നിർത്തി അതിന്റെ വലിയ ഒരു കാരണം ഈ ഫാൻസുകാരുടെ കൂക്കിവിളിയും ഒച്ചപ്പാടും. ഇന്ന ഫാൻ എന്നില്ല എല്ലാമെല്ലാം. ചിലപ്പോൾ ഒച്ചപ്പാട് വെച്ച് ആകേ കോലാഹലം ആക്കും. 

തൊണ്ണൂറുകളുടെ അവസാനത്തോടേ പിന്നേ കുറേ പടങ്ങൾ പൊട്ടി പാളീസ്‌ ആയി . പക്ഷേ ഇപ്പോൾ ചിലതെല്ലാം യൂട്യൂബിൽ കാണുമ്പോൾ തോന്നും ഈ പടം എന്ത് കൊണ്ട് ഹിറ്റ് ആയില്ല എന്ന്. ആൾക്കാർ തിയറ്ററിൽ പോയി തുടങ്ങിയതോടെ ആണ് മലയാള സിനിമ ഒന്ന് ക്ലച്ച് പിടിച്ചത് എന്നാണു എന്റെ അഭിപ്രായം. അത് കാരണം കൂടുതൽ അണിയറ പ്രവർത്തകരും ടെക്നിക്കൽ മികവും മലയാള സിനിമയ്ക്ക് വന്നു തുടങ്ങി എന്നുള്ളത് പ്രോത്സാഹനയീമാണ്. 

അങ്ങനെ ഇരിക്കെ ആണ് ഈ ആഴ്ച്ച 'ഒടിയൻ' ഇറങ്ങിയത്. ഏകദേശം അര കൊല്ലത്തെ കാത്തിരിപ്പ് . എന്റെ ബാല്യകാലത്തു എന്റെ കൊച്ചുമാമ പറഞ്ഞു തന്ന ഒരുപാട്  ഒടിയൻ കഥകൾ കേട്ട് വളർന്ന എനിക്ക് ഒരുപാട് പ്രതീക്ഷയ്ക്കു വക നൽകുന്ന ഒരു പടം. പക്ഷേ പടം റിലീസ് ആവുന്നതിന്റെ ഒരാഴ്ച മുൻപേ കേട്ട് തുടങ്ങിയത് കുറേ ലാലേട്ടൻ ഫാൻസ്‌ പടം ഹൈപ്പ് ആക്കുന്നത് ആണ്. ജനറലി ഹൈപ്പ് കാണുമ്പോൾ 'ദാണ്ടെ കിടക്കുന്നു , ഇതും പൊളിയോടെ ?' എന്ന് തോന്നാറുണ്ട്. പക്ഷേ പടം റിലീസ് ആയതും കണ്ടത് എങ്ങും കാണാത്ത ഒരു തരം നെഗറ്റീവ് പ്രൊമോഷൻ ആണ് . ശ്രീകുമാർ മേനോനെ പൊങ്കാല ഇടാനും ട്രോൾ ഇറക്കാനും മത്സരിക്കുന്നവരെ ആണ് കണ്ടത് . ഞാനും അതൊക്കെ കാണുമ്പോൾ കരുതി എന്റെ ഊഹം തെറ്റിയില്ല എന്ന്, എന്ത് കാരണം കൊണ്ടോ പടം വർക്ക് ഔട്ട് ആയില്ല എന്നോക്കെ.
പൊണ്ടാട്ടി എന്തായാലും രണ്ടും കൽപ്പിച്ചു ടിക്കറ്റ് ബുക്ക് ചെയ്തു. ഞങ്ങൾ കുറച്ചു പേർ ഗാങ് ആയി ഒരുമിച്ചു ചിരിച്ചു കളിച്ചു ആഘോഷിച്ചു പടം കാണാൻ പോയി . എനിക്ക് പേഴ്‌സണൽ ആയിട്ട് പറഞ്ഞാൽ പടം ഒത്തിരി ഇഷ്ട്ടമായി. ഒരു നല്ല പടത്തിനു വേണ്ട എല്ലാ എലെമെന്റ്സും ഉണ്ട് പോരാത്തതിന് ഒരു ലാലേട്ടൻ മഞ്ജു വാരിയർ പ്രകാശ് രാജ് എന്നിവരെ  നന്നായി പോർട്രേ ചെയ്തിട്ടുമുണ്ട്. പിന്നേ ഹൈപ്പ് ഇല്ലെങ്കിലും ഈ പടം ഓടിയെന്നേ എന്നാണു എന്റെ അഭിപ്രായം . ഇപ്പോളും നെഗറ്റീവ് പബ്ലിസിറ്റി ഉണ്ടെങ്കിലും ഒടിയൻ പുഷ്പം പോലെ അത് അതിജീവിക്കും. പണ്ടത്തേ ഫാൻസ്‌ തിയറ്ററുകളിൽ പരസ്പരം കൂക്കി വിളിച്ചു പടം പൊളിക്കാൻ നോക്കുമ്പോൾ ഇന്നത്തേ ഫാൻസ്‌ ഓൺലൈൻ ഫോറങ്ങളിൽ ആണ് പടം പൊളിക്കാൻ അടവുകൾ ഇറക്കുന്നത് . ഇത് മലയാള സിനിമയ്ക്ക് നല്ലതാണോ അല്ലയോ എന്ന് കാലം പറയും....

Thursday, June 28, 2018

ടോവിനോ ചരിതം ഭാഗം രണ്ടു

ഞായറാഴ്ച വൈകീട്ട് ആണ് ടോവിനോ ജൂലി ചേച്ചിടെ വീട്ടിൽ വരുന്നു എന്നു ഇൻഫോർമേഷൻ കിട്ടിയത്. ആസ് എക്സ്പെക്റ്റഡ് ഒരു സിൽമാ നടനെയോ നടിയെയോ കാണാൻ ഉള്ള ആവേശം എറെ ആയിരുന്നു. ചിലപ്പോൾ ബാലിശമായി തോന്നുമെങ്കിലും സിനിമ ലോകത്തിൽ നിന്നും ആരേ കാണാനും സംസാരിക്കാനും പറ്റിയാൽ ഒരു സെൽഫി എടുക്കാനും  ഒക്കേ നമ്മളിൽ പലരേയും പോലെ എനിക്കും  ഏറെ ആകാംഷയാണ്. കഴിഞ്ഞ തവണ വന്നപ്പോൾ സിനിമയിൽ പിടിച്ചു കേറി വരുന്ന ഒരു ന്യൂ ജെനെറേഷൻ ആക്ടർ പക്ഷേ ഈ പ്രാവശ്യം ഹീറോ ആയിട്ട് തന്നേ.  ജൂലി ചേച്ചിടെയും വിൽ‌സൺ ചേട്ടന്റെ വീട്ടിൽ ആവുമ്പോൾ ടോവിനോയും കംഫോര്ട്ടബിള് ആൻഡ് റീലാക്സിഡ് ആയിരിക്കും.

 ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം പടം കണ്ടവർക്കറിയാം നമ്മൾ മലയാളികൾ സിനിമാക്കാരെ കാണുമ്പോൾ സ്വയം മറന്നു പെരുമാറും എന്ന് . ഞങ്ങളും ഒട്ടും മോശമല്ല,  ഇവിടേ പപ്പേട്ടൻ ഷ്രിമ്പ് കറി ഉണ്ടാക്കുന്നു അവിടേ ജോസേട്ടൻ പോർക്ക് ഗ്രിൽ ചെയ്യുന്നു ബിജു ഭായ് ആസ് ആൽവേസ് മേൽനോട്ടം വഹിക്കുന്നു ഞാൻ ഇതോക്കെ തിന്നു സഹായിക്കുന്നു.
അങ്ങനെ ഞങ്ങൾ എല്ലാവരും ബിസി. ഇതിനിടയിലും കുറച്ചു വെപ്രാളം പിന്നേ എന്ത് ടോപ്പിക്ക് ഇടണം അങ്ങനെ ഒക്കെയായി ചിന്തകൾ.  ഇനിയിപ്പോ ഹീറോ ആയ സ്ഥിതിക്ക് എയർ പിടിക്കുമോ എന്നോക്കെ ഉള്ള ഡൌട്ട് വേറെ. പക്കേങ്കിൽ ഗഡി പൊളിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ . 3-4 മണിക്കൂർ പോയത് അറിഞ്ഞില്ല ആൻഡ് വാസ് ആൽവേസ് ഗ്രൗൻഡഡ്‌ . പുതിയ സിനിമകളേ കുറിച്ച് സംസാരിച്ചു കുറേ സെറ്റ് വിശേഷങ്ങൾ തമാശകൾ, തലങ്ങും വിലങ്ങും സെൽഫി ഫോട്ടോ രാകേഷ് തന്നേ എടുത്തു കാണും ഒരു നാന്നൂറ്റിയമ്പത്തു ഫോട്ടോ എല്ലാത്തിലും പുള്ളി ചിരിച്ചു നിന്നു . എന്തിനു ഏറെ ചില ഫാൻസ്‌ എടുക്കുന്ന സെൽഫി രീതികൾ വരേ പുള്ളി കാണിച്ചു തന്നു. കഷ്ടം തന്നേ മുതലാളി ഈ നടന്മാരുടെ കഥ. കാലിൽ ചവിട്ടിയും കഴുത്തിന് പിടിച്ചും സെൽഫി എടുക്കുന്ന ആരാധകവൃന്ദങ്ങളുടെ കഥകൾ . ടോവിനോ തന്നേ എടുത്ത കാണിച്ചു കുറച്ചു സെൽഫി മുറകൾ .

ഫൈനലി മെക്സിക്കൻ അപാരത സക്സസ് പാർട്ടിയിലെ 'പിച്ചു' കഥ നിങ്ങളിൽ ചിലർക്കെങ്കിലും അറിയാമായിരിക്കും. അതിലേ ഹ്യൂമർ ഉൾക്കൊണ്ട് ഞാൻ സൗമ്യതയോടെ ചോദിച്ചു
'ടോവിനോ ഒരു സെൽഫി എടുക്കട്ടേ' 
'ഓ അതിനെന്താ '
ജന്മനാ ഉള്ള കള്ളലക്ഷണത്തോടെ ഞാൻ പറഞ്ഞു 'പക്ഷേ എനിക്ക്  സെൽഫിയിൽ ഒന്ന് പിച്ചണം'
{അടുത്ത് നിൽക്കുന്ന പൊണ്ടാട്ടി വിചാരിച്ചു ഹോ ഈ മനുഷ്യൻ എന്നെയും നാറ്റിക്കും }
ചിരിച്ചു കൊണ്ട് ടോവിനോ പറഞ്ഞു 'പിച്ചിക്കോ പക്ഷേ അതിനു ശേഷം ഇടിയാണ്'
ദൈവമേ ഇനി എങ്ങാനും ഇടിക്കുമോ , ആള് ജിം ആണ്. പക്ഷേ ഞാനും പാലക്കാടൻ കളരി ആണല്ലോ.  (പാലക്കാടൻ പാടവരമ്പുകളിലൂടെ പത്തേപത്തിൽ ഓടുന്നതാണ് ഞമ്മൻടെ കളരി)
ഒന്നും നോക്കിയില്ല രണ്ടും കൽപ്പിച്ചു പിച്ചി ആൻഡ് സെൽഫി <ക്ലിക്ക്>
ടോവിനോയും സ്‌പോർട്ടീവ് ആയി പോസി എല്ലാവരും ഹാപ്പി. ഇനി 12 മണിക്ക് മുകേഷേട്ടനെയും സണ്ണി വെയ്‌നിനെയും കൂടേ ഒന്ന് ഫോൺ ചെയ്യണം അതോടെ ജീവിതം സഫലം ആവും.

നോട്ട് ദി പോയിന്റ് : ഇന്നലേ ഈ ഫോട്ടോ ഫേസ്‌ബുക്കിൽ പോസ്റ്റിയപ്പോൾ ചില കൂട്ടുകാർക്കു സംശയം ഞാനും ടോവിനോയും മച്ചാ-മച്ചാ ആണോ എന്നോക്കെ . എൻറെ പൊന്നു ഭായ് ടോവിനോയ്ക്ക് എന്റെ പേരു പോലും അറിയില്ല , പിന്നേ ഈ ബ്ലോഗ് ഉള്ളത് കൊണ്ട് ഇടക്കേ ഓരോ ജാഡ നമ്പർ ഒക്കെ ഇറക്കണ്ടേ ? അതിനു വേണ്ടി മാത്രം.

Friday, June 22, 2018

My friend David

Have you ever wondered how we make friends in life?
And have you noticed most of your friends have something common with you whether its music, sports, sports teams, movies etc. But strangely I have a friend who probably had nothing common between us apart from our bald heads. But well  how common can that be?

David Novick joined our team as a Scrum Master, and due to my past experiences with that particular creed of Agilists (not a Pugilist) and a whole lot of ignorance from me I never really understood Scrum or Scrum
Master(s). The cynic in me thought its the same old Project Manager with a different colored hat & feather. The PMP's in the email footers started vanishing and CSM etc started appearing was my defense for that. And eventually it was the same old micro managing demon eyed monster whom developers like me detest to the core. And to add fuel to my prejudices Voila!! in the first few meetings David was never shy in expressing the fact that we as a team never understood Agile or Scrum. Well we understood it as far as to quote Schwaber and bend them according to our needs but honestly we were deep in our development silo's that we wanted to keep heads down and code. Code for what?? He would ask and we would look at a mundane JIRA board with some tricky texts and numbers.

I was not the one to give up easily, so I would try to debate him with my limited programming and technology background. If you have seen the movie Kungfu Panda, imagine me as this giant lazy panda and David as Shifu the little mouse kicking my ass in every debate. As days went by David started encouraging me to reason with him than emoting my plain hatred for Scrum. And as always
he never ever was shy to express his honest opinion about it. As an ego-maniacal bastard it pushed me to read more and more about Agile. Every coffee break became this tete-a-tete about inner workings of Agile and Scrum. I even started feeling guilty about some of my actions in my previous jobs and how tough it is to become a Scrum Master. Well at least I started realizing how tough it is to become a true Scrum Master. And as Cliched it sounds I started respecting this old man and look forwarded to absorb as much knowledge as I could from him.

Where I come from we say leaders are of 2 kinds "Vaada Nethaavu" and "Podaa Nethaavu". Vaada Nethaavu always leads from the front showing their followers on how to get things done. Kind of the warrior mentality where they are ready to take the bullet on the chest standing in the front of an army. Podaa Nethaavu are leaders who can evoke response from his followers and push them forward. Like the tactical General in a war who plans each and every move ahead and rallies the troops to conquer the enemy. The romantic in me always
looked upto "Vaada Nethaavu" in the world and at work as well. I always worked well with leaders who were ready to fold their sleeves and immersed to get their hands dirty. But the more and more I understand David's wisdom and passion for Agile it made me clear that there needs to be a right mix of Vaada's and Podaa's in a leader. If you only like 1 style of leadership you are misisng a whole another brand of truth. And that is what we all like about in David. He leads from the front teaching us nuances of Scrum, at the same time on occasions stands back and watch us achieve greater heights of collaboration.

What David has done to me personally is beyond my abilities to pen down in a blog. He has influenced me to read more and enjoy work more. Most importantly he has coached me to use my skills in a better way. But at the same time he has shown me how important it is to enjoy life outside work and the need to follow your inner passions. And the best part in all this is that he has influenced a new winning mentality in our group.

From Deepthi, Aarush and our team in 2 Logan we would like to wish David a great sabbatical in
Columbia. Enjoy your break and I won't be surprised to see a video of you doing stand-up with the Medellin Drug Cartel in your dapper suits.


Thank you for your friendship, Sir.
Adios Viejo !!!