ഞായറാഴ്ച വൈകീട്ട് ആണ് ടോവിനോ ജൂലി ചേച്ചിടെ വീട്ടിൽ വരുന്നു എന്നു ഇൻഫോർമേഷൻ കിട്ടിയത്. ആസ് എക്സ്പെക്റ്റഡ് ഒരു സിൽമാ നടനെയോ നടിയെയോ കാണാൻ ഉള്ള ആവേശം എറെ ആയിരുന്നു. ചിലപ്പോൾ ബാലിശമായി തോന്നുമെങ്കിലും സിനിമ ലോകത്തിൽ നിന്നും ആരേ കാണാനും സംസാരിക്കാനും പറ്റിയാൽ ഒരു സെൽഫി എടുക്കാനും ഒക്കേ നമ്മളിൽ പലരേയും പോലെ എനിക്കും ഏറെ ആകാംഷയാണ്. കഴിഞ്ഞ തവണ വന്നപ്പോൾ സിനിമയിൽ പിടിച്ചു കേറി വരുന്ന ഒരു ന്യൂ ജെനെറേഷൻ ആക്ടർ പക്ഷേ ഈ പ്രാവശ്യം ഹീറോ ആയിട്ട് തന്നേ. ജൂലി ചേച്ചിടെയും വിൽസൺ ചേട്ടന്റെ വീട്ടിൽ ആവുമ്പോൾ ടോവിനോയും കംഫോര്ട്ടബിള് ആൻഡ് റീലാക്സിഡ് ആയിരിക്കും.
ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം പടം കണ്ടവർക്കറിയാം നമ്മൾ മലയാളികൾ സിനിമാക്കാരെ കാണുമ്പോൾ സ്വയം മറന്നു പെരുമാറും എന്ന് . ഞങ്ങളും ഒട്ടും മോശമല്ല, ഇവിടേ പപ്പേട്ടൻ ഷ്രിമ്പ് കറി ഉണ്ടാക്കുന്നു അവിടേ ജോസേട്ടൻ പോർക്ക് ഗ്രിൽ ചെയ്യുന്നു ബിജു ഭായ് ആസ് ആൽവേസ് മേൽനോട്ടം വഹിക്കുന്നു ഞാൻ ഇതോക്കെ തിന്നു സഹായിക്കുന്നു.
അങ്ങനെ ഞങ്ങൾ എല്ലാവരും ബിസി. ഇതിനിടയിലും കുറച്ചു വെപ്രാളം പിന്നേ എന്ത് ടോപ്പിക്ക് ഇടണം അങ്ങനെ ഒക്കെയായി ചിന്തകൾ. ഇനിയിപ്പോ ഹീറോ ആയ സ്ഥിതിക്ക് എയർ പിടിക്കുമോ എന്നോക്കെ ഉള്ള ഡൌട്ട് വേറെ. പക്കേങ്കിൽ ഗഡി പൊളിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ . 3-4 മണിക്കൂർ പോയത് അറിഞ്ഞില്ല ആൻഡ് വാസ് ആൽവേസ് ഗ്രൗൻഡഡ് . പുതിയ സിനിമകളേ കുറിച്ച് സംസാരിച്ചു കുറേ സെറ്റ് വിശേഷങ്ങൾ തമാശകൾ, തലങ്ങും വിലങ്ങും സെൽഫി ഫോട്ടോ രാകേഷ് തന്നേ എടുത്തു കാണും ഒരു നാന്നൂറ്റിയമ്പത്തു ഫോട്ടോ എല്ലാത്തിലും പുള്ളി ചിരിച്ചു നിന്നു . എന്തിനു ഏറെ ചില ഫാൻസ് എടുക്കുന്ന സെൽഫി രീതികൾ വരേ പുള്ളി കാണിച്ചു തന്നു. കഷ്ടം തന്നേ മുതലാളി ഈ നടന്മാരുടെ കഥ. കാലിൽ ചവിട്ടിയും കഴുത്തിന് പിടിച്ചും സെൽഫി എടുക്കുന്ന ആരാധകവൃന്ദങ്ങളുടെ കഥകൾ . ടോവിനോ തന്നേ എടുത്ത കാണിച്ചു കുറച്ചു സെൽഫി മുറകൾ .
ഫൈനലി മെക്സിക്കൻ അപാരത സക്സസ് പാർട്ടിയിലെ 'പിച്ചു' കഥ നിങ്ങളിൽ ചിലർക്കെങ്കിലും അറിയാമായിരിക്കും. അതിലേ ഹ്യൂമർ ഉൾക്കൊണ്ട് ഞാൻ സൗമ്യതയോടെ ചോദിച്ചു
'ടോവിനോ ഒരു സെൽഫി എടുക്കട്ടേ'
'ഓ അതിനെന്താ '
ജന്മനാ ഉള്ള കള്ളലക്ഷണത്തോടെ ഞാൻ പറഞ്ഞു 'പക്ഷേ എനിക്ക് സെൽഫിയിൽ ഒന്ന് പിച്ചണം'
{അടുത്ത് നിൽക്കുന്ന പൊണ്ടാട്ടി വിചാരിച്ചു ഹോ ഈ മനുഷ്യൻ എന്നെയും നാറ്റിക്കും }
ചിരിച്ചു കൊണ്ട് ടോവിനോ പറഞ്ഞു 'പിച്ചിക്കോ പക്ഷേ അതിനു ശേഷം ഇടിയാണ്'
ദൈവമേ ഇനി എങ്ങാനും ഇടിക്കുമോ , ആള് ജിം ആണ്. പക്ഷേ ഞാനും പാലക്കാടൻ കളരി ആണല്ലോ. (പാലക്കാടൻ പാടവരമ്പുകളിലൂടെ പത്തേപത്തിൽ ഓടുന്നതാണ് ഞമ്മൻടെ കളരി)
ഒന്നും നോക്കിയില്ല രണ്ടും കൽപ്പിച്ചു പിച്ചി ആൻഡ് സെൽഫി <ക്ലിക്ക്>
ടോവിനോയും സ്‌പോർട്ടീവ് ആയി പോസി എല്ലാവരും ഹാപ്പി. ഇനി 12 മണിക്ക് മുകേഷേട്ടനെയും സണ്ണി വെയ്‌നിനെയും കൂടേ ഒന്ന് ഫോൺ ചെയ്യണം അതോടെ ജീവിതം സഫലം ആവും.
നോട്ട് ദി പോയിന്റ് : ഇന്നലേ ഈ ഫോട്ടോ ഫേസ്‌ബുക്കിൽ പോസ്റ്റിയപ്പോൾ ചില കൂട്ടുകാർക്കു സംശയം ഞാനും ടോവിനോയും മച്ചാ-മച്ചാ ആണോ എന്നോക്കെ . എൻറെ പൊന്നു ഭായ് ടോവിനോയ്ക്ക് എന്റെ പേരു പോലും അറിയില്ല , പിന്നേ ഈ ബ്ലോഗ് ഉള്ളത് കൊണ്ട് ഇടക്കേ ഓരോ ജാഡ നമ്പർ ഒക്കെ ഇറക്കണ്ടേ ? അതിനു വേണ്ടി മാത്രം.