Pages

Sunday, December 16, 2018

ഒടിയൻ : ഹൈപ്പ് vs റിയാലിറ്റി

എന്റെ കസിൻ രാജുവേട്ടൻ ആണ് എന്നേ ഒരു സിനിമ പ്രാന്തൻ ആക്കിയത്. പൊതുവെ എന്ത് പടം ഇരുന്നു കാണുവാനും എനിക്കിഷ്ടമാണ്. ഞങ്ങളുടെ കുടുംബത്തിൽ ആവട്ടേ (എന്റെ അച്ഛൻ ഒഴിച്ച് ) എല്ലാവര്ക്കും സിനിമ തിയറ്ററിൽ പോയി സിനിമ കാണുന്നത് ഒരു ആഘോഷം ആയിരുന്നു . ജുറാസിക് പാർക്ക് ആയാലും ഇൻ ഹരിഹർ നഗർ ആയാലും നരസിംഹം ആയാലും ഞങ്ങൾ കസിൻസ് ഒരുമിച്ചു പിന്നേ അമ്മ അചെമ്മമാർ അങ്ങനെ 3-4 ഓട്ടോ നിറച്ചു ആൾകാർ ആയിട്ടാണ് പോകാറുള്ളത്. അച്ഛന്റെ തറവാട്ടു വീട്ടിൽ  ചായക്ക്‌ ചുറ്റും ഇരുന്നു വട്ടമേശയിൽ സിനിമയേ പരാമർശിച്ചും തർക്കിച്ചും കളി ആക്കിയും ചിലവാക്കിയ മണിക്കൂറുകൾ ഒരുപാട്. അന്ന് രാജുവേട്ടൻ പറയുന്നത് എന്തും തൊണ്ട തൊടാതെ വിഴുങ്ങും. പിന്നേ പിന്നേ ഞങ്ങൾ സിനിമയ്ക്ക് പോക്ക് നിർത്തി അതിന്റെ വലിയ ഒരു കാരണം ഈ ഫാൻസുകാരുടെ കൂക്കിവിളിയും ഒച്ചപ്പാടും. ഇന്ന ഫാൻ എന്നില്ല എല്ലാമെല്ലാം. ചിലപ്പോൾ ഒച്ചപ്പാട് വെച്ച് ആകേ കോലാഹലം ആക്കും. 

തൊണ്ണൂറുകളുടെ അവസാനത്തോടേ പിന്നേ കുറേ പടങ്ങൾ പൊട്ടി പാളീസ്‌ ആയി . പക്ഷേ ഇപ്പോൾ ചിലതെല്ലാം യൂട്യൂബിൽ കാണുമ്പോൾ തോന്നും ഈ പടം എന്ത് കൊണ്ട് ഹിറ്റ് ആയില്ല എന്ന്. ആൾക്കാർ തിയറ്ററിൽ പോയി തുടങ്ങിയതോടെ ആണ് മലയാള സിനിമ ഒന്ന് ക്ലച്ച് പിടിച്ചത് എന്നാണു എന്റെ അഭിപ്രായം. അത് കാരണം കൂടുതൽ അണിയറ പ്രവർത്തകരും ടെക്നിക്കൽ മികവും മലയാള സിനിമയ്ക്ക് വന്നു തുടങ്ങി എന്നുള്ളത് പ്രോത്സാഹനയീമാണ്. 

അങ്ങനെ ഇരിക്കെ ആണ് ഈ ആഴ്ച്ച 'ഒടിയൻ' ഇറങ്ങിയത്. ഏകദേശം അര കൊല്ലത്തെ കാത്തിരിപ്പ് . എന്റെ ബാല്യകാലത്തു എന്റെ കൊച്ചുമാമ പറഞ്ഞു തന്ന ഒരുപാട്  ഒടിയൻ കഥകൾ കേട്ട് വളർന്ന എനിക്ക് ഒരുപാട് പ്രതീക്ഷയ്ക്കു വക നൽകുന്ന ഒരു പടം. പക്ഷേ പടം റിലീസ് ആവുന്നതിന്റെ ഒരാഴ്ച മുൻപേ കേട്ട് തുടങ്ങിയത് കുറേ ലാലേട്ടൻ ഫാൻസ്‌ പടം ഹൈപ്പ് ആക്കുന്നത് ആണ്. ജനറലി ഹൈപ്പ് കാണുമ്പോൾ 'ദാണ്ടെ കിടക്കുന്നു , ഇതും പൊളിയോടെ ?' എന്ന് തോന്നാറുണ്ട്. പക്ഷേ പടം റിലീസ് ആയതും കണ്ടത് എങ്ങും കാണാത്ത ഒരു തരം നെഗറ്റീവ് പ്രൊമോഷൻ ആണ് . ശ്രീകുമാർ മേനോനെ പൊങ്കാല ഇടാനും ട്രോൾ ഇറക്കാനും മത്സരിക്കുന്നവരെ ആണ് കണ്ടത് . ഞാനും അതൊക്കെ കാണുമ്പോൾ കരുതി എന്റെ ഊഹം തെറ്റിയില്ല എന്ന്, എന്ത് കാരണം കൊണ്ടോ പടം വർക്ക് ഔട്ട് ആയില്ല എന്നോക്കെ.
പൊണ്ടാട്ടി എന്തായാലും രണ്ടും കൽപ്പിച്ചു ടിക്കറ്റ് ബുക്ക് ചെയ്തു. ഞങ്ങൾ കുറച്ചു പേർ ഗാങ് ആയി ഒരുമിച്ചു ചിരിച്ചു കളിച്ചു ആഘോഷിച്ചു പടം കാണാൻ പോയി . എനിക്ക് പേഴ്‌സണൽ ആയിട്ട് പറഞ്ഞാൽ പടം ഒത്തിരി ഇഷ്ട്ടമായി. ഒരു നല്ല പടത്തിനു വേണ്ട എല്ലാ എലെമെന്റ്സും ഉണ്ട് പോരാത്തതിന് ഒരു ലാലേട്ടൻ മഞ്ജു വാരിയർ പ്രകാശ് രാജ് എന്നിവരെ  നന്നായി പോർട്രേ ചെയ്തിട്ടുമുണ്ട്. പിന്നേ ഹൈപ്പ് ഇല്ലെങ്കിലും ഈ പടം ഓടിയെന്നേ എന്നാണു എന്റെ അഭിപ്രായം . ഇപ്പോളും നെഗറ്റീവ് പബ്ലിസിറ്റി ഉണ്ടെങ്കിലും ഒടിയൻ പുഷ്പം പോലെ അത് അതിജീവിക്കും. പണ്ടത്തേ ഫാൻസ്‌ തിയറ്ററുകളിൽ പരസ്പരം കൂക്കി വിളിച്ചു പടം പൊളിക്കാൻ നോക്കുമ്പോൾ ഇന്നത്തേ ഫാൻസ്‌ ഓൺലൈൻ ഫോറങ്ങളിൽ ആണ് പടം പൊളിക്കാൻ അടവുകൾ ഇറക്കുന്നത് . ഇത് മലയാള സിനിമയ്ക്ക് നല്ലതാണോ അല്ലയോ എന്ന് കാലം പറയും....