Pages

Friday, April 3, 2020

കാലികളിൽ നിന്നും കാലാന്തരങ്ങളിലേക്കു

സയൻസ് പ്രൊജക്റ്റ് ചെയ്യാത്ത ഒട്ടു മിക്ക ആരും നമ്മുടേ കൂട്ടത്തിൽ ഉണ്ടാവില്ല. പല തരം കല്ല് പെറുക്കൽ ആയാലും പ്ലാനെറ്സ് കെട്ടി തൂക്കി ടോർച് അടിച്ചു നോക്കലും അങ്ങനെ പലതും നമ്മൾ ചെയ്തിട്ടുണ്ട്. പതിനൊന്നാം ക്‌ളാസിൽ പഠിക്കുമ്പോൾ രാമന്റെ കൂടേ ഒരു സയൻസ് പ്രൊജക്റ്റ് ചെയ്തു. രാമൻ പ്രിയസുഹൃത്തുഎന്നതിൽ ഉപരി ക്‌ളാസ്സിലെ പുപ്പുലി ആണ്, പോരാത്തതിന് എന്റെ അച്ഛന്റെയും അമ്മയുടെയും ആസ്പിരേഷണൽ ഐഡിയൽ സ്റ്റുഡന്റ് . അപ്പോൾ അവന്റെ കൂടേ കൂടിയാൽ വീട്ടിലും ഹാപ്പി പിന്നേ  നൈസ് ആയിട്ട് അവന്റെ കൂടേ നിന്നാൽ ഒന്നും ചെയ്യാണ്ട്‌ തടി ഊരാം എന്നോക്കെ കരുതി .  പക്ഷേ അവനുണ്ടോ വിടുന്നു , ഒരു പ്രോജക്ടിന് വേണ്ടിയുള്ള റിസേർച്ചിനു അവൻ എല്ലാ പീരിയഡ് കൂടുമ്പോളും ലൈബ്രറി വിസിറ്റ് , ടീച്ചർമാരുടെ വിശകലനം , പ്ലാൻ ഉണ്ടാക്കൽ അങ്ങനെ അങ്ങനെ. സ്കൂൾ ലൈബ്രറിയിൽ സ്പോർട്ട്സ്റ്റാർ മാത്രം വായിച്ചിരുന്ന ഞാൻ ഓസ്‌ട്രേലിയൻ ഫാർമിംഗ് ഒക്കെ വായിച്ചു നോട്സ് എടുക്കാൻ തുടങ്ങി .  ഓരോ പ്രാവശ്യം ഞാൻ പറയും
'എടാ രാമാ , മതി ഇത്രേയും മതി '
 ഇത് പാതി വഴി പോലും ആയിട്ടില്ല എന്ന് ആയിരുന്നു അവന്റെ ആഹ്വാനം.
ഇവൻ എന്തോന്നാടേ ?
 "Cattle Management in Modern World" ആയിരുന്നു ഞങ്ങൾ ചൂസ് ചെയ്ത ടോപ്പിക്ക്. ബയോളജി ടീച്ചർ ഭാർഗവി മാഡം പിന്നാലേ നിന്ന് പ്രോത്സാഹിപ്പിക്കുന്നുണ്ട് , പോരാത്തതിന് പ്രെസെന്റേഷൻ ചെയ്യാൻ സൂര്യ മാഡം വഴി കുറേ ടിപ്സും. ആവേശം കേറിയതോടെ പിന്നേ ഒരുപാട് ചാർട്ടും പ്രോട്ടോടൈപ്പും ഒക്കെ ചെയ്തു കുറേ സമ്മാനങ്ങളും വാരി കൂട്ടി.

ഇന്നിപ്പോൾ ഏകദേശം ഇരുപതു കൊല്ലങ്ങൾക്കു ശേഷം ആരുഷിന്റെ സ്കൂളിൽ നിന്നോരു പ്രൊജക്റ്റ് ഡിസ്‌ക്രിപ്‌ഷൻ ടീച്ചർ അയച്ചു തന്നു. ഒന്നാം ക്ലാസ്സിൽ എന്തോന്നു പ്രൊജക്റ്റ് എടേ ?
"Build a Dinosaur and Habitat". ഡിസ്‌ക്രിപ്‌ഷൻ കേട്ടത് പാതി കേൾക്കാത്ത പാതി ആമസോണിൽ സാധനം കിട്ടുമോ എന്ന് നോക്കി. അപ്പോളാണ് മിസ്സ് മോററ്റീനി (ടീച്ചർ) വക ഒരു ട്വിസ്റ്റ് . "It should be made with waste materials". അന്ന് തൊട്ട് ഒരു പാൽ പാത്രമോ കുപ്പിയോ മുട്ട കവർ ഒന്നും ഇവനും പൊണ്ടാട്ടിയും കളയാൻ സമ്മതിക്കില്ല എന്നായി . ആദ്യം ദിനോസറിനെ ചൂസ് ചെയ്യണം , അതിനു ഇവന് ഒരുപാട് നിബന്ധനകൾ ഉണ്ട്. ഒന്നിനേ പിക്ക് ചെയ്തു പണി തുടങ്ങിയപ്പോൾ
' അച്ഛാ നോട്ട് ലൈക് ദിസ് '
'ലെറ്റ് മീ ഡൂ ഇറ്റ് മൈ വേ '
എന്നൊക്കെയാണ് ഡയലോഗ്‌ .
ഞാൻ ഓർത്തു പോയി , എടാ രാമാ നീയോക്കെ എത്ര പാവം അന്ന് മനസ്സിൽ  വെറുതെ കുറേ  തെറി വിളിച്ചു .
പിന്നേ ദിനോസറിനു എന്ത് നിറം വേണം വാലിന്റെ നീളം കഴുത്തിന്റെ നീളം എങ്ങനേ നിൽക്കും എങ്ങനെ കിടക്കും എല്ലാം അറിയണം എന്ന് പറഞ്ഞു അലക്സായോടും സിരിയോടും ഒക്കേ ചോദിച്ചു , അവർക്കുണ്ടോ വല്ലതും അറിയുന്നു? പിന്നേ ഗൂഗിളിൽ എന്തൊക്കെ തപ്പിയെടുത്തു അവസാനം സംഭവത്തിന്റെ ആവശ്യകതകൾ എന്തൊക്കെയാണെന്ന് അവൻ തന്നേ കണ്ടു പിടിച്ചു . കൊറോണ കാരണം എല്ലാവരും വീട്ടിൽ തന്നെയുള്ളതു കൊണ്ട്  പ്രൊജക്റ്റ്  പെട്ടെന്ന് മുന്നോട്ടു പോയി. അങ്ങനെ ഞങ്ങളുടെ വീട്ടിൽ ഒരംഗം കൂടേ വന്നു ഒരു സുന്ദരി  Apatosaurus ദിനോസർ .  പെൺ ദിനോസർ തന്നേ വേണം എന്നു അവനു നിർബന്ധം എന്നാലേ മുട്ടയിടുള്ളൂ പോലും. ഞങ്ങൾ അതിനു "പാറുക്കുട്ടി" എന്നോരു പേരും ഇട്ടു, എന്റെ മുത്തശ്ശിയുടെ ഒറിജിനൽ പേരാണ് പാറുക്കുട്ടി.  പ്രപൗത്രന്റെ ആദ്യത്തേ സംരംഭത്തിന് അവരുടേ പേര് തന്നേ ആയിക്കോട്ടേ എന്ന് വിചാരിച്ചു. ഇനി ഈ ഏരിയ മൊത്തം പശയും, പ്ലാസ്റ്റിക്ക് കവർ , കാലിക്കുപ്പിയുടെ അടപ്പു, കൺസ്ട്രക്ഷൻ പേപ്പർ മുറിച്ചത് , അട്ടപ്പെട്ടി കഷ്ണങ്ങളും ഒക്കേയാണ് . ഇനി ഇതെല്ലാം വൃത്തി ആക്കിയില്ലെങ്കിൽ എൻ മനൈവി എന്നേ ഇടിച്ചു ദിനോസർ ആക്കും എന്നുറപ്പു.

~ അപ്പോൾ എല്ലാവര്ക്കും വിട ~





നോട്ട് ദി പോയിന്റ് : മേക്കിങ് ആൻഡ് പ്രെസെന്റേഷൻ വീഡിയോ ലിങ്ക് ഇട്ടിട്ടുണ്ട് , സംഭവം ഓവറാൾ ഇന്റെരെസ്റ്റിംഗ് ആണെന്ന് മനസ്സിലാവും. 

No comments:

Love to hear what you think!
[Facebook Comment For Blogger]