Pages

Tuesday, September 23, 2014

ഡെല്മ ഓണം 2014 (Ground Report)

ഏതൊരു പ്രവാസി മലയാളിയും ഉറ്റു നോക്കുന്ന ഒരു ഉത്സവം ആണ് ഓണം . അമേരിക്കയിൽ ഈ കൊച്ചു ദെലാവെരിൽ ഓണം ഒരു രണ്ടു രണ്ടര മാസം നീണ്ടു നിൽക്കും . അമ്പലത്തിലെ ഓണം , പള്ളിയിലെ ഓണം , ഭജന ഗ്രൂപ്പിന്റെ ഓണം , ഫ്രെണ്ട്സിന്റെ വീട്ടിലേ ഓണം പിന്നേ സ്വന്തം വീട്ടിലേ ഓണം. എന്നാൽ എല്ലാം കഴിഞ്ഞു ഡെല്മ ഓണം എന്ന് പറയുമ്പോൾ ഈ പറയുന്ന എല്ലാവരും ഒത്തുകൂടി അടിച്ചു പൊളിച്ചു ഒരു ഓണം ആഘോഷിക്കും. അതാണ്‌ ഇവിടുത്തേ പതിവ്, അത് തന്നേ ആവും എല്ലാ പ്രവാസി മലയാളികളുടെയും പതിവ്. അങ്ങനേ സെപ്റ്റംബർ ഇരുപതിന് ഹോക്കെസ്സിൻ ടെമ്പിളിൽ വെച്ചായിരുന്നു ഈ വർഷത്തെ ഓണാഘോഷം. പക്ഷേ അതിലേക്കു കടക്കും മുൻപേ ഈ ദിവസത്തിന്റെ മുന്നത്തെ രണ്ടു ആഴ്ചകൾ പറയാതെ വയ്യ . 'ഉത്രാടപാച്ചിൽ ' എന്ന്  നാട്ടിൽ പറയുന്ന അവസ്ഥയുടെ പതിന്മടങ്ങ്‌ ആണ് ഞങ്ങൾ ഡെല്മക്കാർ ഇവിടെ അനുഭവിക്കുന്നത് . ഉത്രടപാച്ചിലിന്റെ അന്ന് പച്ചക്കറി വാങ്ങാനും പുത്തൻ ഉടുപ്പ് വാങ്ങാനും കടയായ കട മൊത്തം അരിച്ചു പെറുക്കി ആണ് ഓണത്തിന് ഒരു 'കിക്ക്' കിട്ടുന്നത് .  എന്നാൽ ഇവിടെ ആവട്ടെ ഷോപ്പിങ്ങിനു പുറമേ കുട്ടികളുടെ ഡാൻസ് പ്രാക്ടീസ് , അമ്മമാരുടെ ഡാൻസ് പ്രാക്ടീസ് , സ്റ്റേജ് ഒരുക്കം , സ്പൊണ്‍സരെ ചാക്കിലാക്കൽ എല്ലാത്തിനും ഇടയിൽ അച്ഛന്മാരുടെ ഫുട്ബോളും വോള്ളിബോളും . ഇതെല്ലം ആ ഒരു ദിവസത്തിന് വേണ്ടി .

ഇപ്പോൾ ഊഹിക്കാമല്ലോ ഈ ഡെല്മ ഓണാഘോഷം ഞങ്ങൾക്ക് എത്ര വിലപെട്ടത്‌ ആണെന്ന് . ഒരു പ്രോഗ്രാമിന്റെ സക്സസ് അതിലേ സംഘാടകർക്ക് ആണെങ്കിൽ . ഇവിടേ പ്രോഗ്രാം സക്സസ്സിന്റെ ക്രെഡിറ്റ്‌ പോകുന്നത് വീട്ടിലെ സ്ത്രീജനങ്ങൾക്ക് ആണ് . കാരണം മറ്റൊന്നുമല്ല , ഇവിടേ ഞങ്ങൾ ഓണസദ്യ വീട്ടിൽ ഉണ്ടാക്കാർ ആണ് പതിവ് . എല്ലാവരും ഓരോരോ വിഭവങ്ങൾ  പാചകം ചെയ്തു കൊണ്ട് വരുമ്പോൾ കിട്ടുന്ന ഒരു സ്വാദ് , കച്ചവടകണ്ണുള്ള ഒരു കേറ്റരിങ്ങിനും സാധിക്കൂല്ല അത് 100% ഉറപ്പു . സദ്യ ഉഗ്രനായാൽ പിന്നേ ഏതൊരു മലയാളിയും ഹാപ്പി ആണ്, അതാണ്‌ അതിന്റെ ദാറ്റ്‌ ഈസ്‌ . ഈ കൊല്ലം സദ്യ ഗംഭീരം ആയിരുന്നു . അത് കഴിഞ്ഞിട്ടുള്ള കലാപരിപാടികൾ അതിലും ഉഗ്രൻ . എത്ര എത്ര കലാകാരന്മാർ\കലാകാരിമാർ  ആണ് ഈ കൊച്ചു ദെലാവെരിൽ ഉള്ളത് ? എഴുതാനും, പാടാനും , ആടാനും , അഭിനയിക്കാനും എന്ന് വേണ്ട മികവൂറ്റ കുറെയേറെ പ്രോഗ്രാംസ് പുഷ്പം പോലെ അവതരിപ്പിക്കാനും ഒരുപാടു പേർ . എന്റെ ഭാര്യയുടെ ഡാൻസും ഉണ്ടായിരുന്നു , അവൾ സ്റ്റേജിൽ ആടി ഞങ്ങടെ പുത്രനേ വച്ച് ഞാൻ സദസ്സിലും .  സെറ്റ് അപ്പ് ഒക്കെ മാറിയില്ലേ ?? ഇപ്പോ  കൊച്ചിന് പാല് കൊടുക്കുന്നത് അച്ഛനാ . പപ്പേട്ടന്റെ അച്ഛനും , അമ്മയും, ആലിസും രാകേഷിന്റെ അമ്മയും ഇല്ലായിരുന്നേൽ ഞാൻ ഇക്ഷ ഇമ്മ ജജ്ജ വരഛേന്നെ . എന്ത് ചെയ്യാം ഞാനും ടാറ്റയും അംബാനിയും ഒക്കേ കമ്മിറ്റി മെംബേർസ് ആയി പോയില്ലേ ??(ജാഡ ഒട്ടും കുറയ്കുന്നില്ല ) ? എന്തായാലും തിന്ന സധ്യ അപ്പോൾ തന്നേ ദഹിച്ചു എന്ന് പറയാം. പിന്നേ ആകേ സമാധാനം എന്നേ പോലെ തന്നേ വേറെ കുറേ തന്തമാർ പിള്ളേരെ എടുത്തു തെക്ക് വടക്ക് നടക്കുന്നുണ്ടായിരുന്നു . എന്റെ രാഹുൽ ഗാന്ധി ഭായി , സ്ത്രീ ശാക്തീകരണം എന്നോക്കെ നീ പറയും. കല്യാണം കഴിഞ്ഞു ഒരു കൊച്ചു ആവട്ടേ , സ്ത്രീ ശക്തി എന്താണെന്ന് നീ അറിയും. അപ്പോളെ അറിയൂ !!

നോട്ട് ദി പോയിന്റ്‌ : അടുത്ത മീറ്റിങ്ങിനു നുമ്മ പ്രസിഡണ്ട്‌ ലാരിയോടും , വൈസ് പ്രസിഡന്റ്‌ ബിജുഭായിയോടും ഒരു അപേക്ഷ . ഫുഡ്‌ , സ്റ്റേജ് , ടിക്കറ്റ്‌ , ആർട്സ് കമ്മിറ്റി പോലെ കൊച്ചുങ്ങളെ നോക്കാനും ഒരു ചൈൽഡ് കെയർ കമ്മിറ്റി കൂടെ രൂപവല്ക്കരിക്കാൻ ഊന്നൽ നൽകണം . ഇല്ലേൽ കമ്മിറ്റിയിലെ ചെറുപ്പക്കാർ ക്ഷീണിച്ചു അവശർ ആവും .