Pages

Sunday, September 30, 2012

ഒരു ഫേസ്ബുക്ക്‌ ഭക്തി പ്രഭാഷണം

രാവിലെ എണീറ്റതും ചായയുടെ കൂടെ മാതൃഭൂമി ആയിരുന്നെങ്കില്‍ ഇന്ന് അത് ഫേസ്ബുക്ക്‌ updates or news feed ആണ്. ആരൊക്കെ എന്തൊക്കെ ചെയ്യുന്നു , ഏതു ഹോട്ടലില്‍ പോകുന്നു, ഇന്ന് ആരുടെ പിറന്നാള്‍ ആണ് അങ്ങനെ അങ്ങനെ കുറെ കൊച്ചു കൊച്ചു വിശേഷങ്ങള്‍.... ഇതിനിടയില്‍ കുറച്ചു ഗോസ്സിപ്പ് , ചൊറിച്ചില്‍, കുതികാല്‍ വെട്ടു അങ്ങനെ മലയാളി മക്കളുടെ ഫെവേരെറ്റ് ഐറ്റംസ് വേറെ.

പതിവ് തെറ്റിക്കാതെ കബീരിക്ക  ലോകത്ത് മുസ്ലിങ്ങള്‍ക്ക്‌ എതിരെ നടക്കുന്ന എല്ലാ ഫോട്ടോ , പത്രകുറിപ്പ്, സംഭാഷണം  എന്നിവ ശേഖരിച്ചു എത്തിക്കും. അത് കണ്ടു desp ആയി ഇങ്ങനെ ഉണ്ടോ മനുഷ്യര്‍ എന്ന് വിചാരിച്ചു കുളിക്കാന്‍ കേറും. കുളി കഴിഞ്ഞു breakfast ആയില്ല... അപ്പോളേക്കും JK മുസ്ലിങ്ങള്‍ ഹിന്ദുക്കളെ ഇല്ലാതാക്കും ആ ദിവസം ദൂരെ അല്ല എന്ന് പറഞ്ഞു കുറെ പോസ്റ്റും. ഇത് രണ്ടിനും മുറ തെറ്റിക്കാണ്ടേ കുറെ സഖാക്കള്‍ മുദ്രാവാക്യങ്ങളും ആയി എത്തി. "മോനെ മനസ്സില്‍ ലഡ്ഡു പൊട്ടി"   .ഇന്ന് ഇവിടെ എന്തെങ്കിലും ഒക്കെ നടക്കും! കേരളം ദൈവത്തിന്‍റെ സ്വന്തം നാടാണെങ്കില്‍  ഫേസ്ബുക്ക്‌  ദൈവങ്ങളുടെ സ്വന്തം നാടായി മാറി എന്ന് അതോടെ മനസ്സില്‍ ആക്കും. പിരിവുകാരെ പേടിച്ച പട്ടിയെ വാങ്ങുന്ന വീട്ടുടമയെ പോലെ ഞാന്‍ അവര്‍ എല്ലാവരെയും hide ചെയ്തു മെല്ലെ തടി ഊരും.  ഹ്ഹാ കഴിഞ്ഞില്ല !!(in mg soman style ) എരി തീയില്‍ എണ്ണ philosophy സ്വന്തമാക്കിയ കുറെ atheist ജാഡ തെണ്ടികള്‍ വരുന്നതോടെ 'ഹായ് പൂര്‍ത്തി ആയി '. Secularist കളിക്കുന്ന മലയാളീ ഉള്ളിന്‍റെ ഉള്ളില്‍ ഒരു A  ക്ലാസ്സ്‌ വര്‍ഗീയവാധി ആണെന്ന് നമ്മള്‍ ദുഖത്തോടെ മനസ്സില്‍ ആക്കും.

കത്തനാരും, സ്വാമിജിയും , ഹാജിയാരും  തട്ടി വിടുന്ന  ഉപദേശങ്ങള്‍ share ചെയ്തു ഭക്തിയുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങാതെ പലര്‍ക്കും ഉറക്കം വരുന്നില്ല ... വരില്ല. ഇത്തരം show off ഭക്തിക്കാരെ പലരും ഉള്ളിന്‍റെ ഉള്ളില്‍ isolate ചെയ്തു തുടങ്ങുന്നു എന്നവര്‍ അറിയുന്നില്ല . ഒരു മതത്തിലെ വിശ്വാസം അടിച്ചു ഏല്‍പ്പിക്കുമ്പോള്‍ തന്നെ that defeats the pious intent എന്ന് വിശ്വസിക്കുന്നവര്‍  ആണ് നമ്മളില്‍ പലരും. So what is the purpose behind this? നിങ്ങടെ ദൈവം എത്ര വലിയവന്‍ ആണെങ്കിലും തന്നെ അവന്‍റെ സ്ഥാനം ഫേസ്ബുക്കില്‍ അല്ല നിങ്ങളുടെ മനസ്സില്‍ ആണ്. ഞാന്‍ ഈ പറഞ്ഞ പല ഉദാഹരണങ്ങളിലെ പലരും എന്‍റെ പ്രിയ സുഹൃത്തുക്കളും ബന്ധുക്കളും ആണ്. Its nothing personal against you all , Its my humble request.

അടികുറിപ്പ് :  ഞാന്‍ ഇത് ഇവിടെ ഷെയര്‍ ചെയ്യും നിനക്ക് വേണമെങ്കില്‍ വായിക്കാം അല്ലേങ്കില്‍ കളഞ്ഞിട്ടു പോകാം എന്ന mentality  ആണേല്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ല...അങ്ങനെ ഉള്ളവര്‍ക്കും ഈ പോസ്റ്റ്‌ പുട്ട് പോലെ അങ്ങ് കളഞ്ഞിട്ടു പോകാം. ഈ പോസ്റ്റ്‌ എഴുതാന്‍ പ്രചോദനം ആയതു രാജേഷേട്ടന്‍ ഇട്ട ഒരു സ്റ്റാറ്റസ് ആണ് something like this. 'Because of God, i think i have to quit facebook'. ഞാന്‍ പറയാന്‍ ആഗ്രഹിച്ച അതെ വാക്കുകള്‍..
Monday, September 3, 2012

എന്‍റെ ഓര്‍മയിലെ ലിജിത്ത്.... S.P

2004-05 കോളേജ് തുറന്ന സീസണ്‍ , ഒരുത്തന്‍ ജീന്‍സ് പാന്റും വെള്ള ഷര്‍ട്ടും ഇട്ടു  basketball കോര്‍ട്ടില്‍ തന്നെ താന്‍ കളിക്കുന്നു , ഏകദേശം ഒരു 4-4:30 ആയി കാണും . അന്ന് ലാസ്റ്റ് ഡേറ്റ് ആയതു കൊണ്ട് ഞാനും എന്റെ ക്ലാസ്സിലെ മറ്റു ഉഴപ്പന്മാരും  ഇരുന്നു lab records complete ചെയ്യുന്നു . കുറച്ചു നേരം കഴിഞ്ഞു എഴുതി ബോറടിച്ചു ജനാല വഴി നോക്കിയപ്പോള്‍ 'അവന്‍' അവിടെ ഒറ്റയ്ക്ക് basketball കളിക്കുന്നു . കളിക്കുന്നത് കണ്ടു control ചെയ്യാന്‍ പറ്റാണ്ടെ എഴുതിയത് മതി ആക്കി ഞാനും അവന്റെ കൂടെ ചേര്‍ന്നു . അവന്‍ സ്വയം പരിചയപെടുത്തി 'ലിജിത്ത് first year EC '. ഞാനും അവന്റെ കൂടെ കൂടി , കളിച്ചു 5 മിനിറ്റ് കഴിഞ്ഞതും എനിക്കു മനസ്സിലായി 'ഇവന് demo മാത്രമേ ഉള്ളു കളിയെ  കുറിച്ച് യാതൊരു idea ഇല്ല എന്നു , എന്നാലും അവന്‍റെ pushings കേള്‍ക്കാന്‍ രസം ആയിരുന്നു' . അന്നും ഇന്നും അതായിരുന്നു ലിജിത്തിനെ കുറിച്ച് പറഞ്ഞാല്‍ ആദ്യം ഓര്മ വരുന്നത് , a guy with immense confidence about himself . He was nick named SP (stands for Self Pukazhthal) and rightly so.

second year ഞങ്ങള്‍ കുറച്ചു പേര്‍ trivandrum കറങ്ങാന്‍ പോയി . വിവേകിന്‍റെ വീട്ടില്‍ താമസിച്ചു കുറ്റി അടിക്കാന്‍ ആയിരുന്നു പ്ലാന്‍ . സാമ്പത്തികം - yes അത് തന്നെ ആയിരുന്നു പ്രശ്നം . food and accomodation ഒക്കേ വിവേകിന്‍റെ വീട്ടുകാരുടെ കൃപ ആണെങ്കിലും വെള്ളം അടിക്കാന്‍ കാശ് വേണ്ടേ?? കോവളം ബീച്ചില്‍ പോയി 2 ബിയര്‍ അടിച്ചില്ലെങ്കില്‍ പിന്നെ ജീവിച്ചു ഇരുന്നിട്ട് കാര്യമില്ല . ട്രെയിനില്‍ ലിജിത്തിനോട് കാര്യം പറഞ്ഞപ്പോള്‍ അവന്‍റെ മറുപടി 'അളിയാ trivandrum is my place , കാശ് ഒരു വിഷയം അല്ല . ഫുള്‍ ചെലവു എന്‍റെ വക '. ദൈവം  ഉണ്ടെന്ന് ഞാനും ഉണ്ണികുട്ടനും രഘുവും ശെരി വച്ചു . പിറ്റേ ദിവസം വിവേകിന്‍റെ വീട്ടില്‍ നെഞ്ചും വിരിച്ചു kinetic ഹോണ്ടയില്‍ എത്തിയ ലിജിത്ത് ആകെ കൊണ്ട് വന്നത് 100 രൂപ . 'ഇതാണോട ഫുള്‍ ചെലവു??' എന്നായി ഉണ്ണികുട്ടന്‍ . അപ്പോള്‍ ലിജിതിന്റെ മറുപടി 'അളിയാ trivandrum is cheap 100 രുപയ്ക്ക് ഒരാഴ്ച്ച കുഷാല്‍ ആക്കാം , നീ കല്ല് പോലെ ഇരി'. ഇക്കിളി ഇട്ടാല്‍ പൊലും ചിരിക്കാത്ത വിവേക് അത് കേട്ട് ചിരിയോടെ ചിരി. പിന്നെ ബീച്ചില്‍ പോയി സായിപ്പിനോട്‌ സംസാരിച്ചതും, ഉണ്ണികുട്ടന്റെ handy ക്യാമില്‍ മദാമയുടെ ഫോട്ടോ എടുക്കാന്‍ ഞാനും അവനും കാണിച്ച വിക്രസ്സുകളും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ. കോളേജ് കഴിഞ്ഞു വിവിധ വഴിക്ക് പോയെങ്കിലും we were in touch . എപ്പോള്‍ ഫോണ്‍ വിളിച്ചാലും  ലിറ്റി , രാമന്‍ , നിര്‍മല്‍ ,മധു,  ജോജി ഇവര്‍ക്ക് എല്ലാര്ക്കും ഉണ്ടാവും ഒരു ലിജിത്ത് കഥ.

ലിജിത്തിന്റെ കല്യാണം ക്ഷണിക്കാന്‍ അവനും രാമനും കൂടെ ചിംബ്രുവിന്റെ വീട്ടിലേക്കു വന്നിരുന്നു . മീശ എല്ലാം വെച്ച 'mature' look ഉള്ള ലിജിത്തിനെ കണ്ടപ്പോള്‍ ഇവന് അങ്ങ് മാറി പോയല്ലോ എന്ന് ഞാന്‍  വിചാരിച്ചു. പഴയ പോലെ തന്നെ all it takes is 5 minutes to decipher my dear Lijith . ഞാന്‍ കണ്ട പല ശുധന്മാരില്‍ ഒരുത്തന്‍ . അവനെ അറിയുന്ന എല്ലാവരും അതെ പറയു , ശുദ്ധനായ ഒരു രസികന്‍..!!..

ഏകദേശം ഒരു കൊല്ലത്തോളം ആയി ലിജിത്ത് is not the way we know him , he is not the way we want him to be . ബ്രെയിന്‍ ട്യുമരിനെ മല്ലിട്ട കുറെ മരവിച്ച ദിവസങ്ങള്‍ . രജിത്ത് , വിജയ്‌ , ജോജി, മദന്‍, സിജിത്ത്  വഴി updates അറിയുമ്പോഴും I hoped he will turn this around with   his confidence. എല്ലാത്തിനും ഒടുവില്‍ ഇന്ന് അവന്‍ നമ്മളോട് വിട പറഞ്ഞു. Hard to believe and digest , but that is the reality . ഇത്രേ ഒക്കെ കഴിഞ്ഞിട്ടും ലിജിത്തിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ നമ്മളിലെ പലര്‍ക്കും അത് ഒരു ചെറു പുഞ്ചിരി നുകരും and that is how he will  be remembered and missed . So long Brother! Thanks for the in-numerous laughs and memories.....