മഞ്ജു വാരിയർ തനിച്ചാണ് , ഏകാന്തത ഇഷ്ട്ടപെടുന്നവൾ ആണ് . ആൺ വർഗം കുത്തി നോവിക്കാൻ ശ്രമിച്ചിട്ടും ശ്രമിച്ചിട്ടും തോൽവി സമ്മതിക്കാത്ത പോരാട്ടവീര്യം തെളിയിച്ചവൾ ആണ്. ചിലപ്പോൾ ഗാഢമായ ചിന്തയിൽ മുഴുകി ഇരിക്കാൻ ഇഷ്ട്ടപെടുന്നവൾ ആണ്. അങ്ങനേ ഇരിക്കേ ആണ് വലിയ കണ്ണുകൾ ഉള്ള ആ സുന്ദരൻ അവളേ സ്വന്തം ആക്കിയത്. ആദ്യത്തേ കുറേ ദിവസം സ്വപ്നതുല്യം ആയിരുന്നു, തിരക്കുകൾക്കിടയിലും രാവിലേയും വൈകീട്ടും ഉള്ള സംഭാഷണങ്ങൾ. ഇടക്കേ ഇടക്കേ ഓരോ പാരിതോഷികങ്ങൾ.
പിന്നീട് ഏതു സ്നേഹബന്ധത്തിൽ എന്നുള്ളത് പോലേ ആവർത്തനത്തിന്റെ വിരസത. സ്നേഹത്തിന്റെ ചില്ലുകൂട്ടിൽ അകപ്പെട്ടവരുടെ വീർപ്പുമുട്ടൽ. പക്ഷേ ഒരു ബന്ധം നിലനിൽക്കണം എങ്കിൽ രണ്ടു കൂട്ടരും നന്നേ പരിശ്രമിക്കണം എന്ന് മഞ്ജുവിന് തീർത്തും ബോധ്യം ഉണ്ട്. ചിലപ്പോൾ തിരക്കുകൾ മനസ്സിലാകുമെങ്കിലും ഒന്ന് അടുത്ത് വന്നു ചിരിക്കാനോ സംസാരിക്കാനോ കഥ പറയാനോ അത്രേയൊക്കേ സമയം വേണോ ? അല്ലേങ്കിലും ആൺ വർഗ്ഗത്തിൽ പൊതുവേ ഒരു മൂരാച്ചി നായരുടെ ബ്ലൂപ്രിന്റ് വ്യക്തം ആണ്. അവർക്കു നമ്മൾ പെൺവർഗം ഒരു ട്രോഫി പോലേ ആണ് , നാട്ടുകാരേ പ്രദർശിപ്പിക്കാൻ. ഇടക്കേ പൊടി തട്ടി എടുക്കാൻ പോന്നവിധം ഉള്ള അലങ്കാരങ്ങൾ. പക്ഷേ തീവ്രമായ അടുപ്പം ആഗ്രഹിക്കുന്ന മഞ്ജുവിന് എന്നും വിഷമം ബാക്കി.
ഇത്രേയും വായിച്ചവർ മഞ്ജുവിനോട് സഹതപിക്കാൻ വരട്ടേ, ചിലപ്പോൾ കഥ നായകൻ മണിക്കൂറൂകളോളം പിന്നാലേ നടന്നാലും ഒന്നു തിരിഞ്ഞു നോക്കാൻ പോലും കൂട്ടാക്കാത്ത കക്ഷിയാണ്. ആഹാരം കഴിക്കാൻ വിളിച്ചാൽ കൊഞ്ഞണം കാട്ടി ഒരു മുക്കിൽ ഇരിക്കുന്നത് ഒട്ടനവധി തവണ . സൗന്ദര്യം ഉണ്ടെന്നു കരുതി ആരും ഇത്രേയും അഹങ്കരിക്കരുത്. പക്ഷേ പിന്നേയും പിന്നേയും അവനും കുടുംബവും മാറി മാറി ഇണക്കാൻ ശ്രമിക്കും പലപ്പോളും വിജയിക്കും മിക്കപ്പോളും പരാജയപ്പെടും.
ഇനി ഒരു പരിചയപ്പെടൽ ആവാം , ഞങ്ങളുടെ വീട്ടിലേ ഒരു കൊച്ചു അംഗം
ആണ് മഞ്ജു വാരിയർ എന്ന ഈ ഹാഫ് മൂൺ ബെറ്റ ഫിഷ്. ഒരു പെറ്റ് വേണം എന്ന് പറഞ്ഞു ആരുഷ് പിക്ക് ചെയ്താണ് ഇവളേ. മീനിന് പേരിട്ടത്
ആരാണെന്നു ഊഹിക്കാമല്ലോ . 'കം ഹിയർ ഫിഷി' 'ഈറ്റ് ഫുഡ് ഫിഷി' എന്നോക്കെ ഇവൻ പറയുന്നത് കേട്ടാൽ തോന്നും മീനിനു എല്ലാം മനസ്സിലാവുന്നുണ്ട് എന്ന്. ബെറ്റ ഫിഷുകൾ പൊതുവെ ഒറ്റയ്ക്കാണ് താമസം , കൂടേ മറ്റു മീനുകൾ വന്നാൽ അതിനേ നിരന്തരമായി ഉപദ്രവിക്കും ആക്രമിക്കും . അതുകൊണ്ടു വേറെ ഒരു മീനുകളും ഇവിടേ ഇല്ല . ചിലപ്പോൾ ടാങ്കിനുള്ളിലേ ഒർണമന്റുകൾക്കുള്ളിൽ ഒളിഞ്ഞിരിക്കും , വല്ലപ്പോളും മുകളിലോട്ടു വരും. ഗുരുവായൂരിൽ നട തുറന്ന് ദീപാരാധന കാണും പോലെ കാത്തിരിക്കണം ഇവളേ ഒരു നോക്കു കാണാൻ . ഇൻസെറ്റിൽ ഞങ്ങളുടെ മഞ്ജു വാരിയർ പുറത്തു ഒറിജിനൽ മഞ്ജു വാരിയർ.