Pages

Thursday, April 18, 2013

ഡാ തടിയാ....

ആഷിക് അബുവിന്റെ 'ഡാ തടിയാ ' കാണുമ്പോൾ എനിക്കു ആദ്യം ഓർമ്മ  വന്നത് ഞങ്ങടെ തടിയൻ ആനയെ കുറിച്ചാണ് . കോട്ടയം കഞ്ഞികുഴി  ജിം ജോസഫ്‌ എന്ന ഈ ചെറിയ മനുഷ്യൻ ആയിരുന്നു അന്നൊക്കെ ഞങ്ങടെ NSS Electrical 2004 ബാച്ചിന്റെ എല്ലാം എല്ലാമായ തടിയൻ .  എന്നെയും ഗിരീഷിനെ പോലെ ഉള്ള  ചിലരും തടിയന്മാർ ആണെങ്കിലും തടി ഒരു ഐശ്വര്യമായി കൊണ്ട് നടക്കാൻ ഇവനെ പറ്റിയിരുന്നുള്ളൂ  .. ആന എന്നും ആന തന്നെ ' he was and is  just plain happy being fat  '. ഞങ്ങടെ കോളേജ് കാലത്തെ എല്ലാ 'സില്ലി' പ്രോബ്ലെംസ് പറയാനും  പിന്നീട് അത് റിസോള്വ് ചെയ്യാനും ഇവൻ ഒരുത്തനെ ഉള്ളു . രഘു എപ്പോളും പറയും ആനയോട് പറഞ്ഞാൽ തന്നെ പകുതി പ്രശ്നവും തീരും . ആനയക്ക് അറിയാത്ത പ്രേമങ്ങൾ ഇല്ല , ആനയ്ക്ക് അറിയാത്ത പൊളിറ്റിക്സ് ഇല്ല , ആനയ്ക്ക് അറിയാത്ത പരിഭവങ്ങൾ ഇല്ല . അതാണ്‌ ഞമ്മടെ ആന . എന്തിനു കൂടുതൽ പറയുന്നു പെണ്‍കുട്ടികൾ പോലും അവനോടു ആണ് കുമ്പസാരം . അന്നൊക്കെ ഞങ്ങൾക്ക് കട്ട അസൂയ ആയിരുന്നെങ്കിലും , പിന്നീട് ആണ് അവൻറെ listening പവർ ഞങ്ങൾക്ക് പിടി കിട്ടിയത് .  ചുരുക്കി പറഞ്ഞാൽ   2004  ഇലക്ട്രിക്ൽ ബാച്ചിന്റെ എല്ലാ കറുത്ത രഹസ്യങ്ങളും അറിയാവുന്ന ഏക വ്യക്തി :)

റോക്ക് മ്യൂസിക്കും കേട്ട് ആന തല ആട്ടി വരുന്നത് കാണാൻ തന്നെ ഒരു രസം ആയിരുന്നു . ജൂനിയർ പിള്ളേരെ റാഗ് ചെയ്യാൻ പോകുമ്പോൾ ഇവനെയും കൂട്ടിനു കൂട്ടും, ആന ചുമ്മാ അവിടെ നിന്നാൽ മതി പിള്ളേരുടെ പകുതി കാറ്റ് പോകും ബാക്കി പകുതി ഞങ്ങൾ ഊരി എടുത്തോളും . ആന കുറച്ചു കാലം പഠിക്കാൻ എന്നും പറഞ്ഞു വെളിയിൽ ഒരു വീടെടുത്തു , എല്ലാവരും കൂടെ അതിനു ആനകൂപ്പാ എന്ന് പേരും ഇട്ടു . അന്ന് അത് ഒരു licensed ബാർ ആക്കി ഇരുന്നെങ്കിൽ ആന ഇപ്പൊ വെള്ളാപള്ളി നടേശൻ ആയെന്നെ . മദ്യം അങ്ങട്ട് ഒഴുകുകയല്ലേ ? പിന്നീട് അവനെ നന്നാക്കാൻ അവൻറെ അമ്മ പാലക്കാട്ടേക്ക് ട്രാൻസ്ഫർ മേടിച്ചു വന്ന
പ്പോൾ ആണ് ഞാൻ ആയിട്ട് കമ്പനി . എന്നും ഒരുമിച്ഹുള്ള ബൈക്ക്  യാത്ര, ഫുഡ്‌ അടി , തെണ്ടി തിരിയൽ , വായ്നോട്ടം അങ്ങനെ അങ്ങനെ പലതും ...  അപ്പോളാണ് ഡേ സ്കോളർ ഉഴപ്പൽ എങ്ങനെ ആണെന്ന് അവനു മനസിലായത് . പടത്തിൽ പറയുന്ന മേഘരൂപൻ ഹഗ് ഇല്ലെങ്കിലും  അതിനു പകരം ഇവനെയും പിന്നിൽ ഇരുത്തി ബൈക്കിൽ പോകാൻ നല്ല സുഖമാണ് .  ശെരിക്കും പഞ്ഞി മെത്ത പക്ഷെ ബ്രേക്ക്‌ ഇടുമ്പോൾ മുടിഞ്ഞ വെയ്റ്റ് ആണ് പന്നിക്ക്  I  mean  പഞ്ഞിക്ക്  .  വലതു വശത്ത് കാണുന്ന ചിത്രം ഞങ്ങൾ മൈസൂർ ട്രിപ്പ്‌ പോയപ്പോൾ എടുത്തതാണ് , ആന കിടന്ന കട്ടിൽ ഒടിഞ്ഞത് ആണ് ആ കാണുന്നത് .

ചില വ്യക്തികളെ കുറിച്ച് ഒരു കാര്യം ഓർത്താൽ പിന്നെ അങ്ങോട്ടു കുറെ ഓർമ്മകൾ ഓടി വരും . ഞങ്ങടെ ആന അത് പോലെ ഉള്ള ഒരു പേഴ്സണാലിറ്റി ആയിരുന്നു. ഡാ തടിയാ പാർട്ട്‌ 2 ഇറക്കാൻ കഥ വേണമെങ്കിൽ ആന കഥകൾ ഇനിയും കുറെ ഉണ്ട് , പലതും ബ്ളോഗിൽ ഇട്ടാൽ പലരുടെയും കഥ ഗോവിന്ദാ ഗോവിന്ദാ .

ഞാൻ മിസ്സ്‌ ആക്കിയ കഥകൾ നമുക്ക് സമയം പോലെ ആഡ് ചെയ്യാം . ഇപ്പോളും എപ്പോളും തടി ആണ് ഫാഷൻ :)



Friday, April 12, 2013

പാവം പാവം രാജകുമാരൻ

വേൾഡ് കപ്പ്‌ ജയിച്ചാലും മെഡൽ നേടിയാലും എന്തൊക്കെ ചെയ്താലും ന്യൂസ്‌ മീഡിയക്ക്‌ ശ്രീശാന്തിന്റെ ആ കരയുന്ന മുഖം ആണ് ആകെ പറയാൻ ഉള്ളത് . കണ്ട സർദാർജിയുടെ തല്ലും മേടിച്ചു വന്നിരിക്കുന്നു നിന്റെ മോൻ എന്ന് പറഞ്ഞത് പോലെ ആയി കാര്യങ്ങൾ . ശ്രീശാന്തിനെ ഹർഭജൻ പിടിച്ചു പൊട്ടിച്ചത് കാലങ്ങൾക്ക് ശേഷം വീണ്ടും പൊങ്ങി വരുന്നു . അന്നേ ശ്രീ അഥവാ മലയാള മനോരമയുടെ പ്രിയപെട്ട ഗോപു മോൻ രണ്ടെണ്ണം സർദാർജിയുടെ ഇഡ്ഡലി മണ്ടയിൽ പൊട്ടിച്ചിരുന്നേൽ അഭിമാനിക്കാം ആയിരുന്നു . തല്ലി ജയിക്കാൻ പറ്റിയില്ലെങ്കിൽ ഒരു  ക്വൊട്ടേഷൻ എങ്കിലും കൊടുത്തു തല്ലിച്ച് ഇരുന്നെങ്കിൽ അഭിമാനിച്ചേനെ. അതു പോട്ടെ പ്രീതി സിന്റ കെട്ടിപിടിച്ചു ഒന്ന് ആശ്വസിപ്പിച്ചിരുന്നു എങ്കിൽ പ്രോത്സാഹന സമ്മാനം കിട്ടി എന്നെങ്കിലും പറയാമായിരുന്നു. ആകെ കിട്ടിയത് കുറെ നാണക്കേടും ചെകിടത്തു രണ്ടെണ്ണവും .   എല്ലാം ഒന്ന് ഒതുങ്ങി തീർന്നു രണ്ടു പേരും സോറി പറഞ്ഞു കാലം മുന്നോട്ടു നീങ്ങിയ സ്ഥിതിക്ക് ഇപ്പൊ ഇത് പിന്നെയും കുത്തി പൊക്കേണ്ട വല്ല ആവശ്യം ഉണ്ടായിരുന്നോ  പത്രക്കാരാ ?

പട്ടിക്ക്  എല്ലിൻ കഷ്ണം ഇട്ടത് പോലെ പത്രക്കാർ അത് ഇടാനും, എട്ടും പൊട്ടും തിരിയാത്ത ഗോപു മോൻ അതിൽ കടിച്ചു തൂങ്ങി റ്റ്വിട്ടറിൽ അവൻ എന്നെ പിച്ചി , അപ്പോൾ  ഞാൻ അവനെ തോണ്ടി എന്നൊക്കെ വിളമ്പാനും . അതിന്റെ വീഡിയോ പുറത്തു വിടണമെന്നും  ഗോപുമോൻ ആവശ്യപെട്ടിട്ടുണ്ട് . വീഡിയോ കാണിച്ചു കാശുണ്ടാക്കാൻ ഇവൻ ആര് സന്തോഷ്‌ പണ്ഡിറ്റോ ?? എല്ലാത്തിനും ഉപരി പത്രങ്ങളിൽ ആകെ ഉള്ളത് ഗോപു മോൻ ഭജ്ജിയെ ബാക്ക് സ്റ്റാബ്ബർ എന്ന്  വിളിച്ചു എന്നാണ് . പിന്നിൽ നിന്നും വന്നു അടി കിട്ടിയത് കൊണ്ടാണോ ഇതെന്ന് അറിയില്ല എന്തായാലും സംഭവം ഒന്നു കൊഴുപ്പിക്കാൻ തന്നെയാ ഗോപു മോന്റെ തീരുമാനം . രണ്ടു പേരും ഇന്ത്യൻ ടീമിൽ ഇല്ലാത്ത സ്ഥിതിക്ക് ഇതിനു വലിയ പ്രസക്തി ഒന്നുമില്ല . എന്തായാലും മീഡിയ-ക്കാർ ആകുന്നോളം ഇതിനെ ആഘോഷിക്കും അതെന്തായാലും ഉറപ്പായി .

നോട്ട് ദി പോയിന്റ്‌  : ശ്രീശാന്തിന്റെ കേസിൽ നീതി ലഭിക്കുന്നില്ല , മുഖ്യമന്ത്രി കൈയ്യും കെട്ടി ഇരിക്കുകയാണ് എന്നും പറഞ്ഞു പ്രതിപക്ഷം രംഗത്ത് ഇറങ്ങും മുൻപേ കാര്യങ്ങൾ ഒത്തു തീർപ്പാക്കണേ ഗോപു കുട്ടാ . ഒത്തു തീർപ്പു ആയില്ലെങ്കിൽ അടുത്ത കളിയിൽ ഭജ്ജിക്ക് ഒരു ചെറിയ ബൗണ്‍സർ അല്ലെങ്കിൽ ബീമർ കൊടുത്തു സ്നേഹിക്കണേ എന്നൊരു അപേക്ഷ ഉണ്ട് .... നടക്കുമോ എന്തോ ??



Sunday, April 7, 2013

അമേരിക്കൻ കാഴ്ചകൾ - ചെറി ബ്ളോസ്സം ഫെസ്റ്റിവൽ

ഈ ചെറി ബ്ളോസ്സം ഫെസ്റ്റിവൽ ഇൻ ഡീസീ 'its fabolous ' . ഓഫീസിലെ ഏതോ ഒരു ദേസിയുടെ പൊങ്ങച്ചം കേട്ടു വന്ന ഭാര്യക്ക് ഒരേ നിർഭന്ധം ഇത് കണ്ടേ മതിയാവു . ശനിയും ഞായറും പുതച്ചു മൂടി ഉറങ്ങാനും , ഫുഡ്‌ അടിക്കാനും , ഫുട്ബോൾ കാണാനും ആണെന്ന നിയമം വരും വരെ എന്നെ പോലെ ഭർത്താക്കന്മാർക്ക് രക്ഷ ഇല്ല . ശെരി പോയി കളയാം എന്ന് ആയി . അങ്ങനെ ഞങ്ങളും ഫ്രെണ്ട്സും കൂടെ പോയി .

അവിടെ ആണെങ്കിൽ ഒടുക്കത്തെ തിരക്ക് . കാർ പാർക്ക്‌ ചെയ്യാൻ ഒരു സ്പോട്ടും തേടി കാർ കുറെ ഓടി . ചെറി ബ്ളോസ്സം  ഫെസ്റ്റിവൽ പാർക്കിംഗ് എന്ന് ബോർഡ് ഒക്കെ ഉണ്ടെങ്കിലും സൂചി കുത്താൻ പോലും ഇടമില്ല . ട്രാഫിക്‌ പോലീസ് ചേച്ചിമാർ ട്രാഫിക്‌ നിയന്ത്രിക്കാൻ കെടന്നു പെടാപാട് പെടുന്നു . പാലക്കാട്ടെ സുൽതാൻപെട്ട ജങ്ക്ഷനിൽ 2 ദിവസം കൊണ്ട് വിട്ടാലേ ഇവരൊക്കെ പഠിക്കു .  ഇതെല്ലം കഴിഞ്ഞു ഒരു പാർക്കിംഗ് സ്പോട്ട് കിട്ടി . പാർക്കിംഗ് കഴിഞ്ഞപ്പോൾ 'നേച്ചർ കാൾ ടൈം ' . ഇത്ര വലിയ സെറ്റപ്പ് ഒക്കെ ആണെങ്കിലും ഒന്ന് നമ്പർ വണ്‍ പാസ്സാക്കാൻ ഒരു മതിൽ പോലും ഇല്ല . പോരാ പ്ലാന്നിംഗ് തീരെ പോരാ . പിന്നെ കുറെ നേരം 'restroom' തേടി നടന്നു . റസ്റ്റ്‌റൂം എന്നിവർ ഉദ്ദേശിക്കുന്നത് ഒരു പ്ലാസ്റ്റിക്‌ ഡബ്ബ ആണ് . ഉള്ളിൽ കേറിയാൽ കണ്ണ് തുറക്കരത് , കാര്യം സാധിച്ചു പൊന്നോണം . കണ്ണ് തുറന്നാൽ പിന്നെ , എൻറെ ശിവനെ ഒന്നും വേണ്ടായിരുന്നു .

Tidal Basin, അവിടെ  ആണ് ചെറി ബ്ളോസ്സം  ചാകര എന്ന് ഗൂഗിൾ അമ്മച്ചി പറഞ്ഞു . അങ്ങോട്ട്‌ പോകാൻ ആണെങ്കിൽ മുടിഞ്ഞ തിരക്കും . നെന്മാറ വേലയ്ക്കു പോയത് പോലെ ഉള്ള ഒരു തിരക്ക് . അമേരിക്കയിലെ ഏറ്റവും കൂടുതൽ ഇമ്മിഗ്രന്റ്സ് ചൈനീസ് ആൻഡ്‌ തെലുഗുസ് എന്ന് തെളിയിക്കും വിധം ആയിരുന്നു തിരക്ക് . എല്ലാവരുടെയും നെഞ്ചത്ത് ഓരോ പുട്ടുകുറ്റിയും ഉണ്ട് . ഞാനും വിട്ടു കൊടുത്തില്ല ഭാര്യയുടെ കയ്യിൽ ക്യാമറ ഏല്പിച്ചു "ദില്ലിയിൽ നിന്നും പ്രശാന്ത്‌ രഘുവൻഷം ' എന്ന പോസിൽ ഏതോ ഒരു മെമ്മോറിയൽ കെട്ടിടത്തിന്റെ മുന്നിൽ നെഞ്ചും വിരിച്ചു നിന്നു . ഇതൊക്കെ ആണെങ്കിലും മഷി ഇട്ടു നോക്കിയാൽ പോലും ഒരു ചെറി ബ്ളോസ്സം  കാണാൻ കിട്ടിയില്ല . ഒന്നോ രണ്ടോ മരങ്ങൾക്ക് മുന്നിൽ കുറെ പേർ തടിച്ചു കൂടി നില്ക്കുന്നു , അതാവണം നമ്മൾ അന്യെഷിക്കുന്നത് . കൂട്ടത്തിൽ ഉള്ള ഒരു അപ്പൂപ്പൻ പറഞ്ഞു 'ദേർ ആർ മോർ ഓണ്‍ അദർ സൈഡ് ഓഫ് ദി ലേക്ക് ' . അപ്പൂപ്പനു ഇതിന്റെ വല്ല ആവശ്യം ഉണ്ടോ? വല്ല ഭജനയും പാടി ഇരുന്നാൽ പോരെ ? ഇതു കേട്ടതും  ജ്ഹാന്സി കി റാണിയുടെ കൂട്ട് എന്റെ ഭാര്യ ദെ പോകുന്നു അങ്ങോട്ട്‌ . ലാലേട്ടൻ സ്റ്റൈലിൽ ഞാൻ മനസ്സിൽ പറഞ്ഞു 'അലഞ്ഞിട്ടുണ്ട് ഞാൻ ഉണക്ക പൂവും തേടി ,  സഫരോണ്‍ കീ സിന്ദഗി കഭി ഖതം നഹി ഹോ ജാത്തി ഹേ ഹും ഹൌ ' . ഫേസ്ബുക്കിൽ ഇടാൻ ചെറി ബ്ളോസ്സം പിച്ചര്സ് ഇല്ലേൽ ജീവിച്ചു ഇരുന്നിട്ട് കാര്യമില്ല എന്ന് അറിയാവുന്നത് കൊണ്ട് ,  ഞങ്ങളും അവളുടെ പിറകെ ഓടി .

വിഷുവിനു കൊന്നപ്പൂ അന്യേഷിച്ചു നടന്ന ഒരു ബാല്യകാലം ഉണ്ടായിരുന്നു നമുക്ക്  , ഇവിടെ വിഷു സമയത്തു കാർ ഓടിച്ചു വരുന്നത് ഈ പൂ അന്വേഷണം ആവും വിധി . ദൈവത്തിന്റെ ഓരോ വികൃതികളെ . 5-6 മണിക്കൂർ അലഞ്ഞതിനു ശേഷം ആരോ പറയുന്നു ഈ പൂക്കൾ അടുത്ത ആഴ്ച പൂക്കും എന്നു , ദൈവമേ പണി പാലും വെള്ളത്തിൽ കിട്ടിയത് പോലെ . അടുത്ത ആഴ്ചയും ഈ ചെറി ബ്ളോസ്സം  'hunt' തുടരരുതെ .. ഈശ്വര !!

നോട്ട് ദി പോയിന്റ്‌ : രാമായണം മൊത്തം വായിച്ചിട്ട് സീത ആരാണെന്ന് ചോദിക്കരത് . പ്ളീസ് ഫൈണ്ട്  ദി അറ്റാച്ച്ഡ്‌ ചെറി ബ്ളോസ്സം ഇമേജ് .